ബുറൈദ: സംഘബോധമാണ് നവോത്ഥാനമെന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് റിഹാസ് പുലാമന്തോൾ പറഞ്ഞു. ‘സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം’ എന്ന കാമ്പയിന്റെ ഭാഗമായി സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ബുറൈദ ഘടകം സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാലത്ത് മാനവികത നേരിടുന്ന പ്രതിസന്ധികളെ പരിഹരിക്കാൻ നവോത്ഥാന കാഴ്ചപ്പാടുകളെ വികസിപ്പിക്കുകയാണ് പരിഹാരം എന്ന് പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.
കേരളീയ ചരിത്രത്തിൽ നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നൽകിയ മഹാമനീഷികളുടെ ത്യാഗചരിതങ്ങളെ പുനരവതരിപ്പിക്കുക വഴി പ്രവർത്തകർക്ക് ഊർജം നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി പ്രവർത്തകർക്ക് ഏറെ ആവേശമായി. ബുറൈദ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തകർക്ക് പ്രത്യേകമായി സംഘടിപ്പിച്ച പരിപാടി സംഘാടനത്തിന്റെ സാധ്യതകളെ നവീകരിക്കാനുള്ള ചിന്താപരമായ ഉൾക്കാഴ്ച നൽകുന്നതായിരുന്നു. അബ്ദുല്ലത്തീഫ് കൊട്ടിയത്തി് ഖിറാഅത്ത് നിർവഹിച്ചു. ഹസ്ക്കർ ഓതായി അധ്യക്ഷത വഹിച്ചു. താജുദ്ദീൻ കണ്ണൂർ സ്വാഗതവും റിയാസ് വയനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.