ജിദ്ദ: ജിദ്ദ കേരള പൗരാവലി ‘സ്പൊണ്ടേനിയസ് 2025’ എന്ന പേരിൽ നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യക്തിത്വ വികസനം, കമ്യൂണിക്കേഷൻ സ്കിൽ, മീഡിയ റിപ്പോർട്ടിങ്, സോഷ്യൽ മീഡിയ അവയർനസ്, ഡയസ്പോറ വെൽഫെയർ, ഓർഗനൈസേഷൻ മാനേജ്മൻറ്, ഇവൻറ് മാനേജ്മെൻറ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 24ന് ആരംഭിക്കുന്ന പരിശീലന ക്യാമ്പ് നാല് വെള്ളിയാഴ്ചകളിലാണ് നടക്കുക. രാവിലെ എട്ട് മുതൽ 11.30 വരെയായിരിക്കും. ജിദ്ദ കേരള പൗരാവലിക്ക് കീഴിൽ വിദഗ്ധരായ പരിശീലകർ പരിപാടിയുടെ ഭാഗമാകും. നേതൃപരിശീലന പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് വിലാസ് കുറുപ്പ് (0551056087), നാസർ ചാവക്കാട് (0567390166) എന്നിവരുമായി ബന്ധപ്പെട്ട് ജനുവരി 15നു മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.