ജിദ്ദ: റമദാൻ അവസാന പത്തിൽ ഇഅ്തികാഫിനെത്തുന്നവരെ സ്വീകരിക്കാൻ മക്ക മസ്ജിദുൽ ഹറാമിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഹറമിലെ കിങ് ഫഹദ് വികസന ഭാഗത്തിന്റെ അടിതട്ടിലാണ് ഇഅ്തികാഫിനെത്തുന്നവർക്ക് സ്ഥലം നിശ്ചയിച്ചിരിക്കുന്നത്. ഇഅ്തികാഫിനെത്തുന്നവർക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും കിങ് ഫഹദ് വികസന ഭാഗത്ത് ഒരുക്കിയതായി ഇരുഹറം കാര്യാലയത്തിന് കീഴിലെ മാർനിർദേശ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ബദ്ർ അൽഫുറൈഹ് പറഞ്ഞു.
ഹറമിനുള്ളിലെ മറ്റ് ഭാഗങ്ങളിലും മുറ്റങ്ങളിലും ഇഅ്തികാഫ് അനുവദനീയമല്ല. ഒരോ ആൾക്കും ഒരോ ലോക്കർ നീക്കിവെച്ചിട്ടുണ്ട്. കിങ് ഫഹദ് വികസന ഭാഗത്തിന്റെ അടിത്തട്ടിൽ വലത്തും ഇടത്തും ഭാഗങ്ങളിൽ ലോക്കറുകൾക്കായി സ്ഥലം അനുവദിച്ചിട്ടുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സ്ഥലങ്ങളുമുണ്ട്. 73 ആം നമ്പർ കവാടം ഇഅ്തികാഫിനെത്തുന്നവരുടെ പ്രവേശനത്തിന് നിശ്ചയിട്ടുണ്ട്. ഇഅ്തികാഫിനുള്ള അനുമതി പത്രം റമദാൻ 17 മുതൽ വിതരണം ചെയ്യും. ഹറമിന്റെ പടിഞ്ഞാറ് മുറ്റത്ത് കിങ് അബ്ദുല്ല കവാടം നമ്പർ 119 ന്റെ മുൻവശത്തുള്ള ഇഅ്തികാഫ് സേവന ബൂത്തിലൂടെയായിരിക്കും വിതരണമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.