റിയാദ്: സാമ്പത്തിക, വ്യവസായ, ഉൗർജ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ സൗദി അറേബ്യയും ജപ്പാനും തമ്മിൽ ധാരണ. റിയാദിൽ ഞായറാഴ്ച നടന്ന സൗദി^ജപ്പാൻ ബിസിനസ് ഫോറത്തിൽ നിരവധി കരാറുകൾ ഒപ്പുവെക്കപ്പെട്ടു. ഫോറത്തിനായി 60 ജാപ്പനീസ് കമ്പനികളുടെ പ്രതിനിധികളുമായാണ് ജപ്പാൻ ധനകാര്യമന്ത്രി ഹിരോഷിഗെ സീകോ റിയാദിൽ എത്തിയത്.
സൗദി വ്യാപാര, നിക്ഷേപ വകുപ്പ് മന്ത്രി മാജിദ് അൽ ഖസബിയുടെ കാർമികത്വത്തിൽ ഫൈസലിയ ഹോട്ടലിലായിരുന്നു ഫോറം. വിഷൻ 2030 െൻറ ചുവടുപിടിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണ് ഫോറത്തിെൻറ പ്രഥമലക്ഷ്യം. കഴിഞ്ഞ വർഷം മാത്രം ആറ് നിക്ഷേപ പെർമിറ്റുകളാണ് വിവിധ ജപ്പാൻ സ്ഥാപനങ്ങൾക്ക് സൗദി അനുവദിച്ചത്. സേവനമേഖലയിലുള്ള ഇൗ നിക്ഷേപ പദ്ധതികളുടെ ആകെ മൂലധനം 250 കോടി സൗദി റിയാലാണ്. റിയാദിലെത്തിയ ജപ്പാൻ മന്ത്രി ഹിരോഷിഗെ സീകോ അൽയമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിനെ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.