കാറപകടത്തിൽ മരിച്ച ജൽസീനയുടെ മൃതദേഹം ഖബറടക്കി 

ഖമീസ് മുശൈത്ത്: തിങ്കളാഴ്ച രാത്രി  അബഹ ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചമലപ്പുറം വടക്കാങ്ങര മേലേടത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ തിരൂർക്കാട് ചോലക്കാട്ടുതൊടി ജൽസീനയുടെ (24) മൃതദേഹം ഖബറടക്കി.  വെള്ളിയാഴ്ച അബഹയിലെ അല്‍ റാജിഹ്  പള്ളിയില്‍  മയ്യിത്ത്‌ നമസ്കാരം നടന്നു.  
അല്‍ശരറഫ് ഖബര്‍ സ്ഥാനില്‍  മറവു ചെയ്തു. അസീറിലെ മലയാളി സമൂഹവും പ്രവാസി സംഘടന നേതാക്കളും  മയ്യിത്ത്‌ നമസ്കാരത്തില്‍ പങ്കെടുത്തു. 
 
ഭർത്താവും മക്കളുമൊന്നിച്ച് ഉംറ നിർവഹിച്ച്  തിരിച്ച് വരുന്നവഴി അബഹ ദർബ്  റോഡ് ചുരത്തിൽ ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ചാണ്​ അപകടമുണ്ടായത്​. ഗുരുതരമായ പരിക്കേറ്റ ഭർത്താവ് മുഹമ്മദ് റാഫി അബഹ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷമീറും റാഫിയുടെ മക്കളായ ഖദീജ റന (4), ഫഹദ് (3) എന്നിവർ നേരിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. 
 

Tags:    
News Summary - Jaslana Cremation-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.