ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ നാളെ യാംബു സന്ദർശിക്കും

യാംബു: പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ നാളെ (വെള്ളി) യാംബു മേഖല സന്ദർശിക്കും. യാംബു ടൗണിലെ അൽ ഹിജ്ജി ഹോട്ടലിലാണ് സന്ദർശനം ഒരുക്കിയിരിക്കുന്നത്. രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽനിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും.

പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള യാംബു മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ https://services.vfsglobal.com/sau/en/ind/book എന്ന ലിങ്ക് ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് എടുക്കണം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും ബുക്കിങ് നൽകുക.

മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് പ്രവേശനം അനുവദിക്കില്ലെന്നും സൗദി അധികൃതർ നൽകുന്ന നിയമ നിർദേശങ്ങൾ പൂർണമായും പാലിച്ചു വേണം സേവനം ഉപയോഗപ്പെടുത്തേണ്ടതെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

Tags:    
News Summary - Jeddah Indian Consulate officials will visit Yambu tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.