ജിസാൻ : ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ വിവിധ സേവനങ്ങൾ ജിസാനിൽ നടന്നു. വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ജിസാൻ തമറിന്ദ് റസ്റ്റാറന്റിൽ ആരംഭിച്ച സേവനത്തിന് കോൺസുലേറ്റ് പ്രതിനിധി കിഷൻ സിങ് നേതൃത്വം നൽകി.
സി.സി.ഡബ്ല്യു.എ മെംബർമാരായ ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി ഖാലിദ് പട്ല, സയ്യിദ് ഖാഷിഫ്, വി.എസ്.എഫ് ഉദ്യോഗസ്ഥൻ റോഷൻ എന്നിവർ സേവനവുമായി രംഗത്തുണ്ടായിരുന്നു.
രാവിലെ നടന്ന അറ്റസ്റ്റേഷൻ സർവിസിൽ നിരവധി ഇന്ത്യക്കാർ അവസരം ഉപയോഗപ്പെടുത്തി. ഉച്ചക്ക് ശേഷം ജിസാൻ തർഹീൽ സന്ദർശിച്ച കോൺസുലേറ്റ് പ്രതിനിധികൾ 13 ഇന്ത്യക്കാർക്ക് ഔട്ട്പാസ് നൽകി. മൊത്തം 28 ഇന്ത്യക്കാർ ജിസാൻ ഡെപ്യൂട്ടേഷൻ സെന്ററിൽ ഉണ്ടെന്നും അവർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകിയെന്നും കോൺസുലേറ്റ് പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.