ബീഷ ജയിലിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് വിഭാഗം വൈസ് കോൺസുൽ പി. ഹരിദാസിൻറെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയപ്പോൾ.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം ബീഷ ജയിലിൽ സന്ദർശനം നടത്തി

ബീഷ: സൗത്ത് പ്രവിശ്യയിലെ ബീഷ ജയിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് വിഭാഗം വൈസ് കോൺസുലും കോഴിക്കോട് സ്വദേശിയുമായ പി. ഹരിദാസിൻറെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ബീഷ ജയിലിൽ കഴിയുന്ന ഒമ്പത് മലയാളികളടക്കം 26 ഇന്ത്യക്കാരെ സംഘം സന്ദർശിക്കുകയും ഇവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ നൽകുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

വിവിധ നിയമലംഘനങ്ങളുടെ പേരിൽ ദിവസങ്ങളായി ജയിലിൽ കഴിയുന്നവരാണ് ഇവർ. ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തിൻറെ നിർദേശപ്രകാരമായിരുന്നു സംഘത്തിന്റെ സന്ദർശനം.

ബീഷ ജയിലിൽ കഴിയുന്ന മുഴുവൻ ഇന്ത്യക്കാരെയും എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കാനുള്ള എല്ലാ സഹായങ്ങളും നൽകാമെന്ന് ജയിൽ തർഹീൽ ജവാസാത്ത് മേധാവി കേണൽ അബ്ദുറഹ്മാൻ സാലം ശഹറാനിയും, തർഹീൽ ജയിൽ മേധാവി കേണൽ സവാദ് ഷൂബേഹിയും കോൺസുലേറ്റ് സംഘത്തിന് ഉറപ്പുനൽകി.

സമന്വയ നേതാവും ജിദ്ദ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗവുമായ ബിജു കെ. നായർ, ഒ.ഐ.സി.സി ദക്ഷിണ മേഖല സെക്രട്ടറി പ്രകാശൻ നാദാപുരം, വിഷ്ണു ശ്രീമംഗലം, ഹംസ ഉമ്മർ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Jeddah Indian Consulate team visited Bisha Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.