ജിദ്ദ: വിവിധ കാരണങ്ങളാൽ താമസരേഖ (ഇഖാമ) പുതുക്കാനാവാതെയും ഒളിച്ചോടൽ (ഹുറൂബ്) കേസിൽ പെട്ടും മറ്റും നാട്ടിൽ പോവാനാവാതെ പ്രയാസപ്പെടുന്ന പ്രവാസികളെ ഫൈനൽ എക്സിറ്റിൽ നാട്ടിലയക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. ഇങ്ങിനെയുള്ളവർക്ക് അടുത്ത രണ്ട് ദിവസത്തിനകം ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് കോൺസുലേറ്റ് അറിയിച്ചു.
ആനുകൂല്യം ലഭിക്കുന്നതിന് http://cgijeddah.org/consulate/exitVisa/reg.aspx എന്ന വെബ്സൈറ്റിലെ Final Exit Visa - Registration Form എന്ന ടാഗിൽ തങ്ങളുടെ വിവരങ്ങൾ നൽകി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. നേരത്തെ കോവിഡിനെ തുടർന്ന് സൗദിയിൽ ലോക്‌ഡോൺ പ്രഖ്യാപിച്ചതിന് മുമ്പ് ഈ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്കും കോൺസുലേറ്റുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +966 556122301 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് കോൺസുലേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.