ജിദ്ദ: നഗര വികസനത്തിന്റെ ഭാഗമായി ജിദ്ദയിലെ മുൻതസഹാത്, ഖുവൈസ, അൽ-അദ്ൽ, അൽ-ഫദ്ൽ, ഉമ്മുസലം, കിലോ 14 വടക്ക് എന്നീ ഡിസ്ട്രിക്റ്റുകളിലെ ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള തീയതികളിൽ ഭേദഗതി വരുത്തിയതായി ചേരി വികസന സമിതി അറിയിച്ചു. ഈ പ്രദേശങ്ങളിലെ താമസക്കാരെ വിവരമറിയിക്കുന്നതിനും സേവനങ്ങൾ വിച്ഛേദിക്കുന്നതിനും കെട്ടിങ്ങൾ പൊളിച്ചു നീക്കം ചെയ്യുന്നതിനുമുള്ള തീയതികളിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ചുള്ള വിശദാംശങ്ങൾ ചുവടെ:
ജൂലൈ 23 താമസക്കാർക്ക് അറിയിപ്പ് നൽകും. ആഗസ്റ്റ് ആറിന് സേവനങ്ങൾ വിച്ഛേദിക്കപ്പെടും. ആഗസ്റ്റ് 22 ന് കെട്ടിടം പൊളി ആരംഭിക്കും. സെപ്തംബർ 12ന് കെട്ടിടങ്ങൾ പൊളിക്കും. ഡിസംബർ 12ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തിയും പൂർത്തിയാകും.
ആഗസ്റ്റ് 14 ന് താമസക്കാരെ അറിയിക്കും. ആഗസ്റ്റ് 28 ന് സേവനങ്ങൾ വിച്ഛേദിക്കപ്പെടും. സെപ്തംബർ നാലിന് കെട്ടിടംപൊളി ആരംഭിക്കും. സെപ്റ്റംബർ 14 ന് കെട്ടിടം പൊളി പൂർത്തിയാകും. ഡിസംബർ 14 ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ പൂർത്തിയാകും.
ആഗസ്റ്റ് 27 ന് താമസക്കാർക്ക് അറിയിപ്പ് നൽകും. സെപ്തംബർ 10 ന് സേവനങ്ങൾ വിച്ഛേദിക്കപ്പെടും. ഒക്ടോബർ ഒന്നിന് കെട്ടിടം പൊളി ആരംഭിക്കും. ഒക്ടോബർ 22 ന് കെട്ടിടം പൊളി പൂർത്തിയാകും. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് 22 ജനുവരിയിൽ പൂർത്തിയാകും.
സെപ്തംബർ 17 ന് താമസക്കാർക്ക് അറിയിപ്പ് നൽകും, ഒക്ടോബർ ഒന്നിന് സേവനങ്ങൾ വിച്ഛേദിക്കും. ഒക്ടോബർ 15 ന് കെട്ടിടംപൊളി ആരംഭിക്കും. ഒക്ടോബർ 29 ന് കെട്ടിടം പൊളി പൂർത്തിയാകും. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ജനുവരി 29 ന് പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.