ജിദ്ദ: കേരളസര്ക്കാറിെൻറ 'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 140 മണ്ഡലത്തിലെയും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങിനല്‍കാനുള്ള പദ്ധതിയില്‍ ഭാഗമാവാന്‍ ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. വരുന്ന മൂന്ന് വെള്ളിയാഴ്ചകളിലായി നടക്കുന്ന ബിരിയാണി ചലഞ്ചിലൂടെയാണ് ഇതിനാവശ്യമായ തുക സമാഹരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ജിദ്ദ, മക്ക, മദീന, യാമ്പൂ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ച ബിരിയാണി ചലഞ്ച് നടക്കും. തുടര്‍ന്ന് ഒക്ടോബര്‍ എട്ട്, 15 എന്നീ തീയതികളിലും നടക്കും. ബിരിയാണി ചലഞ്ച് വിജയിപ്പിക്കാനായി അബ്ദുല്ല മുല്ലപ്പള്ളി ജനറല്‍ കണ്‍വീനറായും ഫിറോസ് മുഴപ്പിലങ്ങാട്, ജലീല്‍ ഉച്ചാരക്കല് ജോ. കണ്‍വീനര്‍മാരായും ഉള്ള 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.