സൽമാൻ രാജാവുമായും കിരീടാവകാശിയുമായും ഫലപ്രദമായ ചർച്ച നടത്തിയെന്ന് ജോ ബൈഡൻ

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും നല്ല ചർച്ചകൾ നടത്തിയതായി യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ . യമനിൽ ഐക്യരാഷ്ട്രസഭയുടെ മുൻകൈയ്യിൽ യുദ്ധവിരാമം കുറിക്കാനായതിലും അത്​ നിലനിർത്തുന്നതിലും സൗദി അറേബ്യ വലിയ സഹായം നൽകിയതായും വെടിനിർത്തൽ ഉടമ്പടിയെ പിന്തുണയ്​ക്കുന്നതിൽ വഹിച്ച പങ്ക്​ ശ്ലാഘനീയമാണെന്നും ബൈഡൻ പറഞ്ഞു.

വെടിനിർത്തൽ ഉടമ്പടി കൂടുതൽ ആഴത്തിലാക്കാനും അതി​െൻറ കാലാവധി നീട്ടാനും സൗദി നേതൃത്വത്തോട്​ താൻ സമ്മതം അറിയിച്ചെന്നും ബൈഡൻ വെളിപ്പെടുത്തി. ഇറാ​നെയും മേഖലയിലെ അവരുടെ ഭീഷണികളെയും നേരിടാനും സൗദി അറേബ്യക്ക്​ സ്വന്തം നിലക്കുള്ള സുരക്ഷിതത്വം ഉറപ്പുവരുത്താനും ആവശ്യമായ പിന്തുണ നൽകാൻ സമ്മതിച്ചതായും ബൈഡൻ​ സ്ഥിരീകരിച്ചു. ചെങ്കടലിലെ തിറാൻ ദ്വീപിൽ അമേരിക്കൻ സൈന്യം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമാധാന സേന പിൻവാങ്ങുമെന്നും ബൈഡൻ സൗദി നേതൃത്വത്തോട്​ സമ്മതിച്ചു.

നിലവിൽ ഈജിപ്​തി​െൻറ അധീനതയിലായ തിറാൻ, സനാഫിർ ദ്വീപുകൾ ഇനി സൗദി അറേബ്യയുടേതായി മാറും. വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനുമായി ഈ ദ്വീപുകളെ ഉപയോഗപ്പെടുത്താൻ സൗദിക്ക്​ ഇതോടെ കഴിയും. ആഗോള ഊർജ സുരക്ഷയെക്കുറിച്ചും സാമ്പത്തിക വളർച്ചക്ക്​ ആവശ്യമായ നിലയിൽ എണ്ണ വിതരണം ക്രമീകരിക്കുന്നത്​ സംബന്ധിച്ചും സൗദി നേതൃത്വവുമായി ചർച്ച നടത്തിയതായും ബൈഡൻ പറഞ്ഞു.

അമേരിക്കയിലേക്കുള്ള എണ്ണ വിതരണം വർധിപ്പിക്കാൻ തനിക്ക് കഴിയുന്നതെല്ലാം ചെയ്​തതായും ബൈഡൻ പറഞ്ഞു. അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യയുടെ ഹരിതവത്​കരണം, സൗരോർജം, കാർബൺ നിർഗമനം കുറയ്ക്കൽ പദ്ധതികളെ ഏകോപിപ്പിക്കും. ഇത് അമേരിക്കൻ കമ്പനികൾക്ക്​ സഹായമായി മാറും. ഫൈവ്​ ജി ഇന്റർനെറ്റ് സാങ്കേതിക വിദ്യയിലെ പങ്കാളിത്തത്തിന്​ വാഷിങ്​ടണും റിയാദും തമ്മിൽ കരാറു​ണ്ടെന്നും ബൈഡൻ വെളിപ്പെടുത്തി. റഷ്യയ്ക്കും ചൈനയ്ക്കും വേണ്ടി മധ്യപൗരസ്​ത്യ മേഖലയിൽ ഒരു ശൂന്യത അവശേഷിപ്പിക്കില്ലെന്ന് മറ്റൊരു സന്ദർഭത്തിൽ ബൈഡൻ പറഞ്ഞു. സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ സൗദി കിരീടാവകാശി ഇതിനകം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Joe Biden says he had a fruitful discussion with King Salman and the Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.