റിയാദ് സഹാറ മാളിൽ ലുലു എക്സ്പ്രസ് സ്​റ്റോർ റുഗൈബ് ഹോൾഡിങ്ങ് ചെയർമാൻ സിയാദ് അൽ റുഗൈബ് ഉദ്​ഘാടനം ചെയ്യുന്നു

സൗദിയിൽ റീട്ടെയ്ൽ സാന്നിധ്യം വിപുലീകരിച്ച് ലുലു​; റിയാദ് സഹാറ മാളിൽ പുതിയ എക്സ്പ്രസ് സ്​റ്റോർ തുറന്നു

റിയാദ്: സൗദി അറേബ്യയിൽ റീട്ടെയിൽ സ്​റ്റോറുകളുടെ സാന്നിധ്യം വിപുലമാക്കി ലുലു റീട്ടെയ്ൽ. റിയാദ് സഹാറ മാളിൽ ലുലു എക്സ്പ്രസ് സ്​റ്റോർ തുറന്നു. ഷോപ്പിങ്ങ് സുഗമമാക്കാൻ അധുനിക സൗകര്യങ്ങളോടെയാണ് ലുലു എക്സ്പ്രസ് സ്​റ്റോർ ഒരുങ്ങിയിരിക്കുന്നത്. ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദ്, റീജനൽ ഡയറക്ടർ ഹാതിം മുസ്താൻസിർ എന്നിവരുടെ സാന്നിധ്യത്തിൽ റുഗൈബ് ഹോൾഡിങ്ങ് ചെയർമാൻ സിയാദ് അൽ റുഗൈബ് ലുലു എക്സ്പ്രസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

25,000 ചതുരശ്ര അടി വിസ്​തീർണത്തിലൊരുങ്ങിയ ലുലു എക്സ്പ്രസ് സ്​റ്റോർ ഏറ്റവും മികച്ച ഷോപ്പിങ്ങ് അനുഭവമാണ് ഉപഭോക്താക്കൾക്ക് നൽകുക. സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ അടക്കം ഷോപ്പിങ്ങ് അനായാസമാക്കാൻ നാല് ചെക്കൗട്ട് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗ്രോസറി, ഫാം പ്രൊഡക്ടുകൾ, ബേക്കറി, ഹെൽത്ത് ആൻഡ് ബ്യൂട്ടി, മൊബൈൽ അക്സസറീസ്, മീൻ, ഇറച്ചി വിഭവങ്ങൾക്കായി പ്രത്യേക സ്​റ്റാളുകൾ അടക്കമാണ് ഒരുക്കിയിരിക്കുന്നത്. 500ലധികം വാഹനങ്ങൾക്കുള്ള പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലുലുവി​െൻറ സേവനം സൗദിയിലെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന ദൗത്യത്തി​െൻറ ഭാഗമായാണ് പുതിയ ലുലു എക്സ്പ്രസ് സ്​റ്റോർ. ലോകോത്തര ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ഉറപ്പാക്കുകയാണ് ലുലുവെന്നും കൂടുതൽ പദ്ധതികൾ ഉടൻ യാഥാർഥ്യമാകുമെന്നും ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് വ്യക്തമാക്കി. രാവിലെ എട്ട്​ മുതൽ പുലർച്ചെ ഒന്ന്​ വരെ സ്​റ്റോറുകൾ തുറന്ന് പ്രവർത്തിക്കും.

ലുലു ഇനി മക്കയിലും

പുണ്യനഗരമായ മക്കയിലേക്ക് കൂടി റീട്ടെയ്ൽ സേവനം വ്യാപിപ്പിച്ച് ലുലു. ജബൽ ഒമറിൽ മസ്ജിദുൽ ഹറാമിന് സമീപം പുതിയ ലുലു സ്​റ്റോർ ശനിയാഴ്ച തുറക്കും. തീർഥാടകർക്കും പ്രദേശവാസികൾക്കും അവശ്യവസ്തുക്കൾ മികച്ച നിലവാരത്തിൽ ലഭ്യമാക്കുന്നതിനായാണ് മക്കയിലെ ലുലു സ്റ്റോർ. ആഗോളതലത്തിൽ ലുലുവി​െൻറ 250ാമത്തെ സ്​റ്റോർ കൂടിയാകും മക്കയിലേത്.

Tags:    
News Summary - New Lulu express store opened in Riyadh Sahara Mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.