ജിദ്ദ: ചില മോദിമാർ രാജ്യത്തെ പൊതുമുതൽ കൊള്ളയടിക്കുന്നു എന്ന് പറഞ്ഞതിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു പ്രതികാരം ചെയ്യുന്ന ബി.ജെ.പിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ജിദ്ദ കണ്ണമംഗലം മാസ് റിലീഫ് സെൽ പ്രവർത്തകർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ലോകത്തിന് ആകെ മാതൃകയായിക്കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ നിർവചിച്ചതും അത് പുലർത്തിക്കൊണ്ട് പോന്നതും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ തന്നെയായിരുന്നു. കോൺഗ്രസിന് ശക്തി നഷ്ടപ്പെട്ടപ്പോൾ ഇന്ത്യൻ ജനാധിപത്യമാണ് കുഴിച്ചുമൂടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ലോക രാഷ്ട്രങ്ങൾ ചർച്ച ചെയ്യുന്നത് ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്ന ജനാധിപത്യം എന്നതാണ്.
ഇന്ത്യൻ ജനാധിപത്യത്തെ തിരികെ പിടിക്കാനും ഫാഷിസത്തിന് അന്ത്യം വരുത്താനും രാഹുൽ ഗാന്ധി പടയോട്ടം തുടങ്ങിയത് അധികാരികളെ കുറച്ചൊന്നുമല്ല വിറളി പിടിപ്പിച്ചിട്ടുള്ളത് എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് രാഹുൽ ഗാന്ധിക്കെതിരായ ഈ രാഷ്ട്രീയ പകപോക്കലിലൂടെ കണ്ടു കൊണ്ടിരിക്കുന്നത്. അന്തിമ വിജയം രാഹുലിന്റേതും കോൺഗ്രസിന്റേതും ഇന്ത്യൻ ജനാധിപത്യത്തിന്റേതും ആയിരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രതിഷേധ സംഗമം മാസ് റിലീഫ് സെൽ ചെയർമാൻ വി.പി. കുഞ്ഞി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ ആലുങ്ങൽ റസാഖ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മജീദ് ചേറൂർ, വൈസ് ചെയർമാന്മാരായ എ.കെ. ഹംസ, അഫ്സൽ പുളിയാളി, ഓഡിറ്റർ ഇല്യാസ് കണ്ണമംഗലം, ജോ.കൺവീനർമാരായ കെ.സി. ഷരീഫ്, ശിഹാബ് കിളിനക്കോട്, പി.എ. മുജീബ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.