ഹാഇൽ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിനിടെ മലയാളി സൗദിയിൽ മരിച്ചു. ഹാഇൽ സനാഇയ്യയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ ബക്കാലം സ്വദേശി രാജീവനാണ് (57) മരിച്ചത്. കഴിഞ്ഞ ഒൻപത് വർഷമായി ഫർണീച്ചർ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ശമ്പള കുടിശ്ശികയും മറ്റുമായി സ്പോൺസർ നൽകാനുള്ള വലിയ തുകക്കായി കോടതിയെ സമീപിച്ച രാജീവൻ അനുകൂല വിധി സമ്പാദിച്ചിരുന്നു. അതുപ്രകാരം പണവും വാങ്ങി നാട്ടിൽ പോകാൻ കാത്തിരിക്കുമ്പോഴാണ് ശനിയാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് ഹാഇലിലെ കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്. മാതാവും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. നിയമനടപടികൾ പുർത്തികരിക്കാൻ ഹാഇൽ നവോദയ പ്രവർത്തകരും സാമുഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹ്മാനും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.