യാംബു: നവംബർ 19ന് ഹൃദയാഘാതം മൂലം യാംബുവിൽ മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം സാമൂഹിക പ്രവർത്തകരുടെ സഹകരണത്തോടെ ചൊവ്വാഴ്ച നാട്ടിലെത്തിച്ചു. മംഗലാപുരം സ്വദേശി അമിത് ഷെട്ടിയാണ് (40) ജോലിസ്ഥലത്തുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് യാംബു ജനറൽ ആശുപത്രിയിൽ ചികിത്സിയിലിരിക്കെ മരിച്ചത്.Heart attack
ജുബൈലിലുള്ള ജസർ പെട്രോളിയം ഇൻഡസ്ട്രിയൽ സർവിസ് കമ്പനിയിൽ താൽക്കാലിക ബിസിനസ് വിസയിൽ വന്ന് യാംബുവിലെ ഒരു പ്രോജക്റ്റിൽ ജോലി ചെയ്ത് വരുകയായിരുന്നു ഇദ്ദേഹം. താൽക്കാലിക ബിസിനസ് വിസയിൽ ആദ്യമായി സൗദിയിലെത്തിയപ്പോൾ വിമാനത്താവളത്തിൽ എൻട്രി ചെയ്ത രേഖകളിലുള്ള സാങ്കേതിക പിഴവുകൾ കാരണമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത്.
യാത്രാരേഖകളിലുള്ള സാങ്കേതിക പിഴവുകൾ പരിഹരിക്കാനും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കാനും കമ്പനി പ്രതിനിധികളായ സൗദി പൗരൻ അഖീൽ ബിൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ അഖീൽ, സഹപ്രവർത്തകരായ നിഥിൻ റാവു, രാഹുൽ എന്നിവരും, ജിദ്ദ നവോദയ യാംബു ഏരിയ ജീവകാരുണ്യ കൺവീനർ എ.പി സാക്കിർ, ജോയിന്റ് കൺവീനർ അബ്ദുൽ നാസർ കടലായി, ഏരിയ സെക്രട്ടറി സിബിൾ പാവറട്ടി എന്നിവരും രംഗത്തുണ്ടായിരുന്നു. ജിദ്ദയിൽ നിന്നും എയർ ഇന്ത്യ വിമാനം വഴി നാട്ടിലെത്തിയ മൃതദേഹം ചൊവ്വാഴ്ച സ്വദേശത്ത് സംസ്കരിച്ചു. പരേതനായ ചന്ദ്രഹാസ ഷെട്ടിയുടെയും സരോജിനി ഷെട്ടിയുടെയും മകനാണ് അമിത് ഷെട്ടി. ഭാര്യ: ദിക്ഷ സുധാകരൻ ഷെട്ടി, മകൻ ദ്രുവിക് ഷെട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.