ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ കായംകുളം പ്രവാസി ചാരിറ്റി ഒരു നിർധന കുടുംബത്തിനുകൂടി അത്താണിയായി. കായംകുളം പവർ സ്റ്റേഷെൻറ സമീപം താമസിക്കുന്ന നിർധന യുവതി സാജിദക്കും മക്കൾക്കുമാണ് വീട് നിർമിച്ചു നൽകിയത്. രണ്ട് സെൻറ് സഥലത്ത് രണ്ടുനിലയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വീടാണ് നിർമിച്ചുനൽകിയത്. വെള്ളവും വൈദ്യുതിയും ഇല്ലാതെ ഷീറ്റ് കൊണ്ട് മറച്ച ഷെഡ്ഡിൽ രണ്ടു മക്കളുമായി കഴിയുകയായിരുന്നു ഇവർ.
ഒരു വീടിനുവേണ്ടി നിരവധി വാതിലുകൾ മുട്ടിത്തളർന്നിട്ടും യാഥാർഥ്യമാകാത്ത സ്വപ്നമാണ് കായംകുളം പ്രവാസി ചാരിറ്റി യാഥാർഥ്യമാക്കിയത്. വൈദ്യുതിയും വെള്ളവുമുൾെപ്പടെ എട്ടര ലക്ഷം രൂപ മുടക്കിയാണ് വീട് പൂർത്തിയാക്കിയത്. ചാരിറ്റി ചെയർമാൻ എബി ഷാഹുൽ ഹമീദ് വീടിെൻറ താക്കോൽ ദാനം നിർവഹിച്ചു. താഹ മുസ്ലിയാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഹാജത് അബ്ദുൽ മജീദ്, നാസർ മൈമി തുടങ്ങിയവർ പെങ്കടുത്തു. കൺവീനർ റിയാസ് െനനാരത് സ്വാഗതും ഷമീർ ഗാന്ധി ഭവൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.