റിയാദ്: ‘സംഘശക്തിയിലൂടെ പ്രവാസ സാഫല്യം’ പ്രമേയത്തിൽ റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ്) സംഘടിപ്പിച്ച ‘ഇൻസിജാം’ സംഘടന ശാക്തീകരണ കാമ്പയിന് പരിസമാപ്തി. അഞ്ച് മാസക്കാലയളവിനുള്ളിൽ ഉദ്ഘാടന സമ്മേളനം, എൻറോൾമെൻറ് ഡ്രൈവ്, പാനൽ ഡിസ്കഷൻ, പാചകമത്സരം, ഫാമിലി കോൺക്ലേവ്, ഇൻസിജാം ഫിനാലെ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
ഇൻസിജാം ഫിനാലെ സുലൈ സൈഫിയ്യ ഇസ്തിറാഹയിൽ നടന്ന പരിപാടി രക്ഷാധികാരിയും കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറുമായ അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
കെ.ഡി.എം.എഫ് പ്രസിഡൻറ് സൈനുൽ ആബിദ് മച്ചക്കുളം അധ്യക്ഷത വഹിച്ചു. പരിപാടികളിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങളും കോഴിക്കോടൻ പൈതൃകം വിളിച്ചോതുന്ന ചായ മക്കാനിയും നവ്യാനുഭൂതിയായി. ഇബ്രാഹിം ഫൈസി ജാറംകണ്ടി മിഅ്റാജ് സന്ദേശം നൽകി. എ.എം. അഹമ്മദ് കുട്ടി ഫൈസി പ്രാർഥന നടത്തി. ടീം മെഹർജാൻ അവതരിപ്പിച്ച മെഹ്ഫിലെ ഇഷ്ഖ് ഇശൽസന്ധ്യക്ക് അബ്ദുറഹ്മാൻ ഹുദവി പട്ടാമ്പി, മുഹമ്മദ് സ്വാലിഹ്, ശരീഫ് മുട്ടാഞ്ചേരി, റഹീദ് കൊട്ടാരക്കോത്ത്, ജുറൈജ് കോളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ സെഷനുകളിലായി ഷാഫി ഹുദവി ഓമശ്ശേരി, ഇ.ടി. അബ്ദുൽഗഫൂർ കൊടുവള്ളി, നാസർ മാങ്കാവ്, അബ്ദുറഹ്മാൻ ഫറോക്ക്, അബ്ദുസ്സമദ് പെരുമുഖം, ബഷീർ താമരശ്ശേരി എന്നിവർ സംസാരിച്ചു.
ശറഫുദ്ദീൻ ഹസനി, അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് മുക്ക്, മുഹമ്മദ് ജുനൈദ് മാവൂർ, ശരീഫ് മുടൂർ, മുഹമ്മദ് ശബീർ, മുഹമ്മദ് ശമീജ്, ജാസിർ ഹസനി, മുഹമ്മദ് അമീൻ, ശഫറുല്ല കൊയിലാണ്ടി, നസീർ ചാലിക്കര, സൈദ് അലവി ചീനിമുക്ക്, അഷ്റഫ് പെരുമ്പള്ളി, ശഹീറലി മാവൂർ, മുഹമ്മദ് കായണ്ണ, നജീബ് നെല്ലാങ്കണ്ടി, നൗഫൽ കാപ്പാട്, അഷ്കറലി വട്ടോളി, അബൂബക്കർ സിദ്ദീഖ് മടവൂർ, അൻസാർ പൂനൂർ, അൻവർ നെല്ലാങ്കണ്ടി, കെ.പി. അസീം, ഫൈബിറലി കൂടത്തായി, ആസിഫ് കളത്തിൽ, ഷഹീർ വെള്ളിമാടുകുന്ന്, സമീർ മച്ചക്കുളം, ഷറഫുദ്ദീൻ മടവൂർ, സിദ്ദീഖ് എടത്തിൽ, താജു പൈതോത്ത്, ഉമർ മാവൂർ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഫസലുറഹ്മാൻ പതിമംഗലം സ്വാഗതവും കാമ്പയിൻ കോഓഡിനേറ്റർ ശമീർ പുത്തൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.