റിയാദ്: 'മുഹമ്മദ് നബി: നിത്യവസന്തം, സത്യമാതൃക' എന്ന പ്രമേയത്തിൽ ഈ വർഷത്തെ കേരള മുസ്ലിം ഡിസ്ട്രിക്ട് ഫെഡറേഷൻ (കെ.ഡി.എം.എഫ്) മീലാദ് കാമ്പയിന് റിയാദിൽ തുടക്കമായി. കാമ്പയിൻ സാമൂഹിക പ്രവർത്തകൻ ഇബ്രാഹീം സുബ്ഹാൻ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് സൈനുൽ ആബിദ് മച്ചക്കുളത്ത് അധ്യക്ഷത വഹിച്ചു. ഇ.ടി. അബ്ദുൽ ഗഫൂർ കൊടുവള്ളി പ്രമേയ പ്രഭാഷണം നടത്തി. തിരുവചനപ്പൊരുൾ, സീറത്തുന്നബി, മദീന സിയാറ, ഇത്തിബാഉന്നബി, മെഹ്ഫിലെ ഇഷ്ക് തുടങ്ങി റബീഉൽ അവ്വൽ ഒന്നു മുതൽ 20 വരെയുള്ള ദിവസങ്ങളിൽ വ്യത്യസ്തമായ പരിപാടികൾ കാമ്പയിെൻറ ഭാഗമായി നടക്കും.
അബ്ദുറഹ്മാൻ ഫറോക്ക്, ബഷീർ താമരശ്ശേരി, നവാസ് വെള്ളിമാട് കുന്ന്, അബ്ദുൽ കരീം പയോണ തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് അച്ചൂർ, ജുനൈദ് മാവൂർ, അബ്ദുൽ ഗഫൂർ എസ്റ്റേറ്റ്മുക്ക്, ശമീർ പുത്തൂർ, ശബീൽ പൂവാട്ടുപറമ്പ്, എൻ.കെ. മുഹമ്മദ് കായണ്ണ, അഷ്റഫ് പെരുമ്പള്ളി, ശമീജ് കൂടത്താൾ, നാസർ ചാലക്കര, മുഹമ്മദ് അമീൻ, ശരീഫ് മുട്ടാഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി. ജോയൻറ് സെക്രട്ടറി സ്വാലിഹ് പരപ്പൻപൊയിൽ സ്വാഗതവും വർക്കിങ് സെക്രട്ടറി ഫസലുറഹ്മാൻ പതിമംഗലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.