റിയാദ്: കേളി കലാ സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റിയംഗവും അൽഖർജ് ഏരിയ സെക്രട്ടറിയുമായ രാജൻ പള്ളിത്തടത്തിന് ഏരിയകമ്മിറ്റി യാത്രയയപ്പ് നൽകി. 33 വർഷമായി അൽഖർജ് സനാഇയ്യ വർക്ക്ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന രാജൻ പള്ളിത്തടം പത്തനംതിട്ട മുണ്ടു കോട്ടക്കൽ സ്വദേശിയാണ്. അൽഖർജ് റൗദ റസ്റ്റാറന്റ് ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ഏരിയ പ്രസിഡൻറ് ഷബി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.
കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി ട്രഷറുമായ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡൻറ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ വളവിൽ, ഷാജി റസാഖ്, ലിപിൻ പശുപതി, കേന്ദ്ര കമ്മിറ്റി അംഗവും അൽഖർജ് ഏരിയ രക്ഷാധികാരി സമിതി കൺവീനറുമായ പ്രദീപ് കൊട്ടാരത്തിൽ, ഡോ. അബ്ദുൽ നാസർ, കെ.എം.സി.സി അൽഖർജ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, ടൗൺ കമ്മിറ്റി ട്രഷറർ നൗഫൽ, ഡബ്ല്യു.എം.എഫ് പ്രതിനിധി അയൂബ് പനച്ചമൂട്, ഗോപൻ എന്നിവർ സംസാരിച്ചു.
രാജൻ പള്ളിത്തടത്തിന് ഉപഹാരങ്ങൾ സമ്മാനിച്ചു. ജോ.സെക്രട്ടറി റാഷിദ് അലി സ്വാഗതവും രാജൻ പള്ളിത്തടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.