റിയാദ്: കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ അൽഫനാർ യൂനിറ്റ് അംഗമയിരുന്ന കൊല്ലം കിളികൊല്ലൂർ സ്വദേശി സതീശന് ചികിത്സക്കാവശ്യമായ ധനസഹായം കൈമാറി. കഴിഞ്ഞ എട്ടു വർഷമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ കാർപെൻറർ ജോലി ചെയ്തുവരുകയായിരുന്ന സതീശന് നടുവേദന അനുഭവപ്പെടുകയും തുടർന്ന് ഒരു കാലിെൻറ സ്വാധീനം കുറയുകയുമായിരുന്നു. റിയാദിലും നാട്ടിലുമായി ചികിത്സ തേടിയെങ്കിലും കാര്യമായ മാറ്റം ഉണ്ടായില്ല. തുടർന്ന് കമ്പനി എക്സിറ്റിൽ നാട്ടിലേക്ക് വിടുകയായിരുന്നു.
സതീശെൻറ വസതിയിൽ ഒരുക്കിയ ചടങ്ങിൽ കേളി മുൻ രക്ഷാധികാരി കമ്മിറ്റി അംഗവും ചാത്തന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ ദസ്തകീർ, സി.പി.എം കിളികൊല്ലൂർ ലോക്കൽ സെക്രട്ടറി എ.എം. റാഫി, കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ജെ. മാത്യു, വാർഡ് കൗൺസിലർ സന്തോഷ്, കേളി മുൻ അംഗം വിമൽ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.