റിയാദ്: കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതത്തിലായ പ്രവാസികളെ സഹായിക്കുന്നതിനായി കേളി കലാസാംസ്കാരിക വേദി നടപ്പാക്കുന്ന 'കേളിയിലൂടെ കേരളത്തിലേക്ക്'എന്ന സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയിൽ നിന്നുള്ള ആദ്യഘട്ട വിതരണം നടന്നു. ബത്ഹയിലെ ഓഡിറ്റോറിയത്തിൽ നടന്ന വിതരണ ചടങ്ങിൽ കേളി പ്രസിഡൻറ് ഷമീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, സെക്രേട്ടറിയറ്റ് അംഗങ്ങളായ സുധാകരൻ കല്യാശ്ശേരി, ടി.ആർ. സുബ്രഹ് മണ്യൻ, ജോസഫ് ഷാജി, സുരേന്ദ്രൻ കൂട്ടായി, ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ സുരേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
പദ്ധതി പ്രകാരം നിർധനരായ 100 പേർക്ക് സൗജന്യ വിമാന ടിക്കറ്റാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ 17 പേർക്കാണ് ടിക്കറ്റ് നൽകിയത്. വിസിറ്റ് വിസയിൽ വന്ന് കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ മൂന്ന് അംഗങ്ങൾ അടങ്ങുന്ന രണ്ട് കുടുംബങ്ങളും ഒന്നാം ഘട്ടത്തിൽ നാട്ടിലേക്ക് തിരിക്കും. വന്ദേ ഭാരത് മിഷൻ പ്രകാരമുള്ള വിമാനങ്ങളിലാണ് ഇവരെ നാട്ടിലെത്തിക്കുന്നത്. സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗവും പദ്ധതിയുടെ ട്രഷററുമായ സുനിൽ സുകുമാരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.