കേ​ളി ന്യൂ ​സ​നാ​ഇ​യ ഏ​രി​യ സെ​മി​നാ​ർ പ്ര​ദീ​പ്‌ ആ​റ്റി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കേളി ന്യൂ സനാഇയ ഏരിയ സെമിനാർ സംഘടിപ്പിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ 11-ാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു.

'വർഗീയതയും ഇന്ത്യൻ രാഷ്ട്രീയവും' എന്ന വിഷയത്തിൽ ന്യൂ സനാഇയയിലെ ദുബൈ ഒയാസിസ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കേളി കേന്ദ്രകമ്മിറ്റി അംഗം പ്രദീപ്‌ ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്തു. ന്യൂ സനാഇയ ഏരിയാ സാംസ്‌കാരിക സമിതി കൺവീനർ ബേബി ചന്ദ്രകുമാർ മോഡറേറ്ററായി. ഏരിയാകമ്മിറ്റി അംഗം ജയപ്രകാശ് പ്രബന്ധം അവതരിപ്പിച്ചു. അബ്ദുൽ കലാം, താജുദ്ദീൻ, ലിധിൻ ദാസ്, ഷിജു എന്നിവർ സംസാരിച്ചു. പ്രദീപ്‌ ആറ്റിങ്ങൽ ചർച്ചക്ക് മറുപടി പറഞ്ഞു. ന്യൂ സനാഇയ ഏരിയ കൺവീനർ മനോഹരൻ നെല്ലിക്കൽ, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ പ്രസിഡന്റ് ഹുസൈൻ മണക്കാട് എന്നിവർ സംസാരിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി സ്വാഗതവും ഏരിയ കമ്മറ്റിയംഗം ഷമൽരാജ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Keli organized New Sanaiya Area Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.