റിയാദ്: സി.പി.എം ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭ അംഗവുമായ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ റിയാദിൽ കേളി കലാസാംസ്കാരിക വേദി അനുശോചനയോഗം സംഘടിപ്പിച്ചു. അടിച്ചമർത്തപ്പെടുന്ന കർഷകന്റെയും വേട്ടയാടപ്പെടുന്ന ദലിത് ന്യൂനപക്ഷ വിഭാഗങ്ങളുടെയും ശബ്ദമായിരുന്നു സീതാറാം യെച്ചൂരിയെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.
ഇന്ത്യയെന്ന ആശയത്തിന്റെ നിലിനിൽപിന് വർഗീയ ഫാഷിസ്റ്റ് ശക്തികളുടെ കൈകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ യോജിച്ചുള്ള രാഷ്ട്രീയ മുന്നേറ്റത്തിന് മുന്നിൽ നിന്ന നേതാവാണ് യെച്ചൂരിയെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, റിയാദ് മീഡിയ ഫോറം പ്രതിനിധികളായ ജയൻ കൊടുങ്ങല്ലൂർ, നജിം കൊച്ചുകലുങ്ക്, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, സീബാ കൂവോട്, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, ജോസഫ് ഷാജി, ഫിറോസ് തയ്യിൽ, ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, ജോയിൻറ് സെക്രട്ടറി സുനിൽ കുമാർ.
കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, വി.കെ. ഷഹീബ, കേളി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിമാരായ ഹുസൈൻ മണക്കാട്, ഹസ്സൻ പുന്നയൂർ, ജവാദ് പരിയാട്ട്, ഷമീർ പുലാമന്തോൾ, ഷാജു പെരുവയൽ, അനിരുദ്ധൻ കീച്ചേരി, സതീഷ്കുമാർ വളവിൽ, സുകേഷ് കുമാർ, സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖ്, സൈബർ വിങ് കൺവീനർ ബിജു തായമ്പത്ത്, മാധ്യമ വിഭാഗം കൺവീനർ പ്രദീപ് ആറ്റിങ്ങൽ, ചില്ല സർഗവേദി പ്രതിനിധികളായ ഫൈസൽ ഗുരുവായൂർ, വിപിൻ, എൻ.ആർ.കെ സ്ഥാപക ചെയർമാൻ ഐ.പി. ഉസ്മാൻ കോയ, ലൂഹ ഗ്രൂപ്പ് എം.ഡി ബഷീർ മുസ്ല്യാരകത്ത്, റസൂൽ സലാം എന്നിവർ യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ചു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.