ജിദ്ദ: സംസ്ഥാന സർക്കാറിെൻറ ബജറ്റിൽ പ്രവാസി ക്ഷേമത്തിനു പുതിയ പദ്ധതികൾ ഒന്നുമില്ലാത്തതും പ്രവാസി ക്ഷേമ പദ്ധതികൾക്കുള്ള വിഹിതം കാലാനുസൃതമായി വർധിപ്പിക്കാതെ കഴിഞ്ഞ ബജറ്റ് വിഹിതത്തെക്കാൾ കുറവ് വരുത്തുകയും ചെയ്തത് തികഞ്ഞ അനീതിയാണെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യൻ കമ്മിറ്റി പ്രസ്താവിച്ചു.
നയവൈകല്യവും ധൂർത്തും കെടുകാര്യസ്ഥതയും മൂലം തകർന്നു തരിപ്പണമായ സംസ്ഥാനത്ത് പ്രവാസികൾ അയക്കുന്ന പണത്തിെൻറ പിൻബലമാണ് ജനങ്ങൾക്ക് ആശ്വാസകരമായിട്ടുള്ളത്. കേരളത്തിെൻറ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളോടുള്ള സംസ്ഥാന സർക്കാറിന്റെ സമീപനത്തിനുദാഹരണമാണ് സംസ്ഥാന ബജറ്റിലെ അവഗണന. പ്രവാസികളോടുള്ള സംസ്ഥാന സർക്കാറിന്റെ അനീതിയിൽ രാഷ്ട്രീയത്തിനതീതമായ പ്രതിഷേധം ഉയർന്നു വരുമെന്ന് ഒ.ഐ.സി.സി റീജ്യൻ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ പറഞ്ഞു.
പൊതുവിൽ യാഥാർഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തി ബജറ്റവതരണത്തിന്റെ നിലവാരത്തകർച്ച കൂടിയായി ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗം. യു.ഡി.എഫ് സർക്കാറിെൻറ കാലത്തുണ്ടായ വലിയ പദ്ധതികളെക്കുറിച്ച് അഭിമാനം കൊള്ളുന്ന ധനമന്ത്രി പരിഹാസ്യനാവുകയാണ്.
സംസ്ഥാനത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യംവെച്ചുള്ള പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലാത്ത സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നേരിടുന്ന ജനങ്ങൾക്ക് ആശ്വാസകരമായ നടപടികൾ കൈക്കൊള്ളാതെ രാഷ്ട്രീയ ഗിമ്മിക്കുകൾ കൊണ്ട് ഒളിച്ചോടാനുള്ള ശ്രമമാണെന്നും ഒ.ഐ.സി.സി വെസ്റ്റേൻ റീജ്യൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.