റിയാദ്: കൊല്ലത്ത് നടന്ന 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം ചൂടിയ കണ്ണൂരിലെ കലാപ്രതിഭകൾക്ക് അഭിനന്ദനം അറിയിച്ച് റിയാദിലെ കണ്ണൂർ ജില്ല പ്രവാസി കൂട്ടായ്മയായ ‘കിയോസ്’ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. റിയാദ് മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.
23 വർഷത്തിന് ശേഷം കിട്ടിയ സ്വർണക്കപ്പിൽ കുട്ടികൾ നാട്ടിൽ മുത്തമിടുമ്പോൾ റിയാദിൽ കണ്ണൂർ പ്രവാസികൾ കേക്ക് മുറിച്ചും മധുരം നൽകിയുമാണ് വിജയാഘോഷത്തിന്റെ ഭാഗമായത്. ആലിയ രാഹുൽ കേക്ക് മുറിച്ചു. അനുമോദന സദസ്സ് കിയോസ് ഓർഗനൈസിങ് കൺവീനർ അനിൽ ചിറക്കൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ നവാസ് കണ്ണൂർ, ബാബുരാജ്, സന്തോഷ് ലക്ഷ്മണൻ, പ്രഭാകരൻ, ഹാഷിം പാപ്പിനിശ്ശേരി, ഷഫീഖ് വലിയ, വരുൺ കണ്ണൂർ, രാഹുൽ പൂക്കോടൻ, ഷംസ്, അസ്കർ പാറക്കണ്ടി, നൗഫൽ എന്നിവർ സംസാരിച്ചു. ഷൈജു പച്ച സ്വാഗതവും ജോയൻറ് കൺവീനർ റസാഖ് മണക്കായി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.