റിയാദ്: ഇന്ത്യയിലെ ഏറ്റവും മികവുറ്റതായി കേരള സർക്കാറിനെ തിരഞ്ഞെടുത്തത് പ്രമുഖ ദേശീയ-അന്തർദേശീയ മാഗസിനുകളും ഏജൻസികളുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ രാജ്യസഭാംഗവുമായ കെ.എൻ. ബാലഗോപാൽ. കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച എൽ.ഡി.എഫ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓൺലൈൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ തൃണവദ്ഗണിച്ചാണ് സംഘ്പരിവാറിെൻറ നേതൃത്വത്തിൽ കേന്ദ്രത്തിലുള്ള വലതുപക്ഷ സർക്കാർ ഈ കോവിഡ് കാലത്തും ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനം തടഞ്ഞുനിർത്താനോ മരണനിരക്ക് കുറക്കാനോ ഉള്ള ഒരു നടപടിയും കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നില്ല.
പകരം തൊഴിലാളിദ്രോഹ നടപടികളും കോർപറേറ്റ് പ്രീണന നയങ്ങളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രസർക്കാർ തുനിയുന്നത്. എന്നാൽ, കേരളത്തിൽ മരണനിരക്ക് ലോകത്തിലേക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ പിടിച്ചുനിർത്താനും സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യം ഒരുക്കാനും മുഴുവൻ ജനങ്ങൾക്കും വിവിധ സഹായങ്ങൾ എത്തിക്കാനും ലോകത്തിെൻറ മൊത്തം ശ്രദ്ധ നേടിയെടുക്കാനും പിണറായി സർക്കാറിന് സാധിച്ചിട്ടുണ്ട്.
കേളി കലാസാംസ്കാരിക വേദിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച് നാട്ടിലേക്ക് മടങ്ങിയ നിരവധി പ്രവർത്തകർ ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായി രക്ഷാധികാരി കൺവീനർ കെ.പി.എം. സാദിഖ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു. ന്യൂഏജ് സെൻട്രൽ എക്സിക്യൂട്ടിവ് അംഗം ഷാജഹാൻ കായംകുളം, ഐ.എം.സി.സി നാഷനൽ കമ്മിറ്റി അംഗം സജ്ജാദ് സാഹിർ, കേളി രക്ഷാധികാരി സമിതി അംഗം ദയാനന്ദൻ ഹരിപ്പാട്, പ്രസിഡൻറ് ഷമീർ കുന്നുമ്മൽ, ജോയൻറ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ എന്നിവർ കൺവെൻഷനിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.