കി​ങ്ഡം ടൂ​ർ 2023 ലോ​ഞ്ചി​ങ് പ​രി​പാ​ടി

ജി​ദ്ദ: ‘കി​ങ്ഡം ടൂ​ർ 2023’ വി​നോ​ദ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ രാ​ജ്യ​ത്തെ ന​ഗ​ര​ങ്ങ​ളു​ടെ​യും മേ​ഖ​ല​ക​ളു​ടെ​യും എ​ണ്ണം 17 ആ​യി. അ​ടു​ത്ത സെ​പ്റ്റം​ബ​ർ അ​വ​സാ​നം വ​രെ ഈ ​പ​ട്ട​ണ​ങ്ങ​ളി​ൽ വി​നോ​ദ പ​രി​പാ​ടി​ക​ൾ തു​ട​രും. സൗ​ദി വി​നോ​ദ അ​തോ​റി​റ്റി ആ​രം​ഭി​ച്ച ‘കി​ങ്ഡം ടൂ​ർ 2023’ എ​ന്ന ഏ​റ്റ​വും വ​ലി​യ വി​നോ​ദ പ​രി​പാ​ടി​യി​ലേ​ക്ക് ന​ഗ​ര​ങ്ങ​ളെ​യും മേ​ഖ​ല​ക​ളെ​യും ചേ​ർ​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഒ​രാ​ഴ്ച മു​മ്പാ​ണ് അ​ൽ​ബാ​ഹ മേ​ഖ​ല​യെ ചേ​ർ​ത്ത​ത്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ന​ജ്റാ​ൻ മേ​ഖ​ല​യെ​യും കി​ങ്ഡം ടൂ​ർ പ്ര​വ​ർ​ത്ത​ന ഭൂ​പ​ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് അ​തോ​റി​റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ തു​ർ​ക്കി ആ​ലു​ശൈ​ഖ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

‘കി​ങ്ഡം ടൂ​ർ 2023’ എ​ന്ന ഏ​റ്റ​വും വ​ലി​യ വി​നോ​ദ ടൂ​ർ പ​രി​പാ​ടി മേ​യ് മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ മ്യൂ​സി​ക് ക​മീ​ഷ​ൻ, തി​യ​റ്റ​ർ ആ​ൻ​ഡ് പെ​ർ​ഫോ​മി​ങ് ആ​ർ​ട്‌​സ് ക​മീ​ഷ​ൻ, ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ് പ്രോ​ഗ്രാം, വി​സി​റ്റ് സൗ​ദി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വി​നോ​ദ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ത് പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ൾ​ക്കും മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്കും അ​വ​രു​ടെ ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു. രാ​ജ്യ​ത്തെ നൂ​റു​ക​ണ​ക്കി​ന് ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും വി​നോ​ദ പ​രി​പാ​ടി​ക​ളു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കും. ഒ​രോ ന​ഗ​ര​ങ്ങ​ളി​ലും മേ​ഖ​ല​ക​ളി​ലും നി​ല​കൊ​ള്ളു​ന്ന ക​ലാ വി​നോ​ദ പ​രി​പാ​ടി​ക​ളെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന് സാ​മ്പ​ത്തി​ക നേ​ട്ടം പ​ര​മാ​വ​ധി നേ​ടു​ക​യും സാ​മൂ​ഹി​ക സ്വാ​ധീ​നം കൈ​വ​രി​ക്കാ​നു​മാ​ണ് അ​തോ​റി​റ്റി ശ്ര​മി​ക്കു​ന്ന​ത്. ആ​ളു​ക​ളി​ൽ സ​ന്തോ​ഷം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ രാ​ജ്യ​ത്തെ യു​വ​തീ യു​വാ​ക്ക​ൾ​ക്ക് ഏ​റ്റ​വും വ​ലി​യ പ​ങ്കു​ണ്ടാ​യി​രി​ക്കും. അ​വ​ർ​ക്ക് അ​നു​ഭ​വ​വും അ​റി​വും ഇ​ത് നേ​ടി​ക്കൊ​ടു​ക്കും. വി​നോ​ദ മേ​ഖ​ല​യി​ലേ​ക്കു​ള്ള അ​വ​രു​ടെ സം​ഭാ​വ​ന വ​ർ​ധി​പ്പി​ക്കു​മെ​ന്നും പൊ​തു​വി​നോ​ദ അ​തോ​റി​റ്റി മേ​ധാ​വി പ​റ​ഞ്ഞു.

കി​ങ്ഡം ടൂ​ർ 2023 രാ​ജ്യ​ത്തെ താ​മ​സ​ക്കാ​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും വി​നോ​ദ ആ​ഗ്ര​ഹ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പൊ​തു​വി​നോ​ദ അ​തോ​റി​റ്റി​യു​ടെ സം​രം​ഭ​ങ്ങ​ളി​ലൊ​ന്നാ​ണ്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ളാ​ണ് പ​ദ്ധ​തി​ക്കു​കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്ന​ത്.

Tags:    
News Summary - Kingdom Tour 2023; Entertainment programs will continue in 17 cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.