ദമ്മാം: കണ്ണമംഗലം പ്രവാസി ചാരിറ്റബ്ൾ ട്രസ്റ്റ് (കിപ്റ്റ്) ജി.സി.സി തല ഭാരവാഹികളെ തെരെഞ്ഞടുത്തു. സൂമിലൂടെ നടന്ന വാർഷിക ജനറൽ ബോഡിയാണ് പുതിയ നേതൃത്വത്തെ തെരെഞ്ഞടുത്തത്. എൻ.കെ. ഗഫൂർ ദുബൈ (പ്രസി), ഡി.കെ. വിജയൻ അബൂദബി (ജന. സെക്ര), പി.ടി. അലവി അബൂദബി (ട്രഷ), യൂസുഫ് പുല്ലംതൊടിക സൗദി, മുസ്തഫ കീരി, കാസിം കൊടക്കല്ലൻ, മനീർ അരീക്കൻ (ട്രസ്റ്റ് അംഗങ്ങൾ) എന്നിവരെയാണ് അടുത്ത വർഷത്തെ ഭാരവാഹികളായി നിശ്ചയിച്ചത്്. നിലവിൽ ട്രസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മുൻ ഭാരവാഹികൾ വിവരിച്ചു.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ കാലങ്ങളിൽ ട്രസ്റ്റ് നേതൃത്വം കൊടുത്തതെന്ന് റിപ്പോർട്ടിൽ സെക്രട്ടറി വിശദീകരിച്ചു. സമൂഹത്തിലെ നിരാലംബർക്കും രോഗികൾക്കും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കും പിന്നാക്കക്കാർക്കും സഹായം നൽകുകയെന്ന ലക്ഷ്യത്തോടെ 2018 ജനുവരി മുതലാണ് ട്രസ്റ്റിെൻറ പ്രവർത്തനം ആരംഭിച്ചത്.
പ്രവാസികളായ കണ്ണമംഗലം സ്വദേശികളുടെ ഒത്തുകൂടലും ശാക്തീകരണവും ഒപ്പം നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയുമാണ് പ്രധാനമായും ചെയ്തുെകാണ്ടിരിക്കുന്നത്. പ്രളയകാലത്തും അതിനുശേഷവും മലപ്പുറം ജില്ലയിൽ ആകമാനം സഹായങ്ങൾ എത്തിക്കാൻ ട്രസ്റ്റിന് കഴിഞ്ഞു. ഒപ്പം നിരവധി പേർക്ക് കുടിവെള്ളമെത്തിക്കാനുള്ള പ്രവർത്തനത്തിനും സാധിച്ചു. കോവിഡ് കാലത്ത് കമ്യൂണിറ്റി കിച്ചണും ക്വാറൻറീൻ സെൻററുകൾക്കും സഹായമായി ട്രസ്റ്റിെൻറ പ്രവർത്തകർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.