മു​സ്‌​ത​ഫ പാ​പി​നി​ശ്ശേ​രി, കെ.​ടി. റ​ഹീം, മേ​മി മാ​ങ്ക​ട​വ്

കെ.​എം.​സി.​സി അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി

റി​യാ​ദ്: കെ.​എം.​സി.​സി അ​ഴി​ക്കോ​ട് മ​ണ്ഡ​ലം അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യെ ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി പ്ര​ഖ്യാ​പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി മു​സ്‌​ത​ഫ പാ​പ്പി​നി​ശ്ശേ​രി (ചെ​യ​ർ​മാ​ൻ), കെ.​ടി. റ​ഹീം (ജ​ന​റ​ൽ ക​ൺ.), മേ​മി മാ​ങ്ക​ട​വ് (ട്ര​ഷ​റ​ർ), കെ.​ടി. ഷ​മീം, ആ​ഷി​ക് അ​ഴീ​ക്കോ​ട് (വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ), മു​ഹ​മ്മ​ദ് ന​ദീം, റി​യാ​സ് മാ​ങ്ക​ട​വ് (ജോ. ​ക​ൺ​വീ​ന​ർ​മാ​ർ) തു​ട​ങ്ങി​യ​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

ചെ​യ​ർ​മാ​ൻ മു​സ്ത​ഫ പാ​പ്പി​നി​ശ്ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ യോ​ഗം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ വാ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റ​സാ​ക്ക് വ​ള​ക്കൈ, പി.​ടി.​പി. മു​ക്താ​ർ, മെ​ഹ​ബൂ​ബ് ചെ​റി​യ​വ​ള​പ്പ്, ഷെ​രീ​ഫ് ക​ണ്ണൂ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ദാ​റു​ൽ ഹ​സ​നാ​ത്ത് കോം​പ്ല​ക്സ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ബം​ഗാ​ളി​ൽ ഈ ​മാ​സം 29ന്​ ​പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന വ​നി​ത യ​തീം​ഖാ​ന​ക്ക് ഫ​ർ​ണി​ച്ച​ർ ന​ൽ​കാ​ൻ മ​ണ്ഡ​ലം ക​മ്മി​റ്റി വി​പു​ലീ​ക​രി​ച്ചു. ക​ൺ​വീ​ന​ർ കെ.​ടി. അ​ബ്​​ദു​ൽ റ​ഹീം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മേ​മി മാ​ങ്ക​ട​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - kmcc adhoc committee azheecode mandalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.