ദമ്മാം: റിയാദില്‍ സമാപിച്ച എൻജി. സി. ഹാശിം മെമ്മോറിയൽ സൗദി നാഷനല്‍ കെ.എം.സി.സി ടൂര്‍ണമെന്റില്‍ കിരീട ജേതാക്കളായ ബദര്‍ എഫ്.സി ടീമിന് ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് (ഡിഫ) സ്വീകരണം നല്കി.
സൗദിയുടെ വിവിധ പ്രവിശ്യകളിലായി സംഘടിപ്പിച്ച കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിക്ക് കീഴിലുള്ള ടൂർണമെന്റിന്റെ വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ജിദ്ദയിലെ സബീൻ എഫ്.സി ക്ലബിനെ പരാജയപ്പെടുത്തിയാണ് ബദർ എഫ്.സി കിരീടം ചൂടിയത്.
സ്വീകരണ പരിപാടി ഡിഫ രക്ഷാധികാരി വില്‍ഫ്രഡ് ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷമീര്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു. മുജീബ് കളത്തില്‍, സകീര്‍ വള്ളക്കടവ്, സഹീര്‍ മജ്ദാല്‍, ലിയാക്കത്ത് കരങ്ങാടന്‍, റസാക് ഓമാനൂര്‍, ജൗഹർ കുനിയില്‍ എന്നിവര്‍ സംസാരിച്ചു.
ബദര്‍ എഫ്.സിക്ക് വേണ്ടി ജഴ്സിയണിഞ്ഞ മുഴുവന്‍ ടീമംഗങ്ങള്‍ക്കും ക്ലബ് മാനേജ്മെൻറിനും പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ദമ്മാമിലെ പ്രവാസി കാല്പന്ത് പ്രേമികളും ഡിഫയും നല്കിയ സഹകരണത്തിനും ബദര്‍ ക്ലബ് മാനേജ്മെന്റിനു വേണ്ടി മുജീബ് പാറമ്മല്‍ നന്ദി പറഞ്ഞു.
സമാപനം കുറിച്ച ഡിഫ സൂപ്പര്‍ കപ്പിന്റെ അവലോകനത്തിന് റഫീക് കൂട്ടിലങ്ങാടി നേതൃത്വം നല്കി. ഡിഫ ഭാരവാഹികളായ ആശി നെല്ലിക്കുന്ന്, ആസിഫ് കൊണ്ടോട്ടി, ഷമീം കുനിയില്‍, ഫസല്‍ ജിഫ്രി, ടെക്നിക്കല്‍ കമ്മിറ്റിയംഗങ്ങളായ ഫവാസ് കാലിക്കറ്റ്, അന്‍ഷാദ് തൃശൂർ, നസീബ് വാഴക്കാട് എന്നിവര്‍ നേതൃത്വം നല്കി. ജന.സെക്ര. റഷീദ് മാളിയേക്കൽ സാഗതവും ട്രഷറർ ജുനൈദ് നീലേശ്വരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.