ജിദ്ദ: ‘ഇൻഡ്യ ജയിക്കണം, മതേതരത്വം വീണ്ടെടുക്കണം’ എന്ന പ്രമേയത്തെ ആസ്പദമാക്കി കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ‘ഹൗസ് കാമ്പയിൻ’ സംഘടിപ്പിച്ചു. വീട് കയറാം, വോട്ട് തേടാം എന്ന കാമ്പയിന്റെ ഭാഗമായി ജിദ്ദ ഷറഫിയ്യ റയാൻ ഏരിയ കെ.എം.സി. സിയുടെ കീഴിൽ വിതരണം ചെയ്യുന്ന ലഘുലേഖയുടെ ഉദ്ഘാടനം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മയിൽ മുണ്ടക്കുളം ജെൻ, എൻ.എച്ച്. യൂസഫ് ഹാജി കൊളത്തറക്ക് കോപ്പി നൽകി നിർവഹിച്ചു. റയാൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ സെൻട്രൽ, ജില്ല, ഏരിയ ഭാരവാഹികളായ ഇസ്മയിൽ മുണ്ടുപറമ്പ്, സിറാജ് കണ്ണവം, ചെമ്പൻ മുസ്തഫ, അൻവർ കൊണ്ടോട്ടി, ഹാരിസ് മമ്പാട്, ഷരീഫ് തോട്ടേക്കാട്, സൈദ് ഇയ്യാപ്പ, യു.പി. സമീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.