അബഹ: ശറഫിയ, ഉമ്മു സറാർ മേഖലകളിലെ കെ.എം.സി.സി പ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ ഏരിയകമ്മിറ്റി നിലവിൽ വന്നു. ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ 18ാമത് ഏരിയ കമ്മിറ്റിയാണ് ശറഫിയ കെ.എം.സി.സി. ഖമീസ് മുശൈത്ത് ജൂബിലി ഓഡിറ്റോറിയത്തിൽ ജനറൽ ബോഡി യോഗം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ബഷീർ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് മേഖലയിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടിയുള്ള സേവന പ്രവർത്തനങ്ങളിൽ ഓരോ കെ.എം.സി.സി യൂനിറ്റുകളും സജീവമാകുമെന്നും ബഷീർ മൂന്നിയൂർ പറഞ്ഞു. അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ സത്താർ ഒലിപ്പുഴ അധ്യക്ഷത വഹിച്ചു.
അബ്ദുറഹ്മാൻ ബാഫഖി മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ചെയർമാൻ ഉസ്മാൻ കിളിയമണ്ണിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സാദിഖ് കോഴിക്കോട്, സക്കറിയ കൊട്ടുകാട് എന്നിവർ ആശംസ നേർന്നു. സത്താർ ഒലിപ്പുഴ ഭാവി പരിപാടികൾ വിശദീകരിച്ചു. അനീസ് കുറ്റ്യാടി സ്വാഗതവും സാബിത് അരീക്കോട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അബ്ദുറഹ്മാൻ ബാഫഖി (രക്ഷാധികാരി), സത്താർ ഒലിപ്പുഴ (ചെയർമാൻ), അനീസ് കുറ്റ്യാടി (പ്രസിഡൻറ്), സാബിത്ത് അരീക്കോട് (ജനറൽ സെക്രട്ടറി), സാദിഖ് ഒതുക്കുങ്ങൽ (ട്രഷറർ), സക്കറിയ കൊട്ടുകാട് (വർക്കിങ് പ്രസിഡൻറ്), സവാദ് പന്താരങ്ങാടി (ഓർഗനൈസിങ് സെക്രട്ടറി), ജമീൽ ആക്കോട്.
അഹമ്മദ് കുട്ടി മഞ്ചേരി, അബ്ബാസ് അസ്സാഫ്, മൻസൂർ കോഴിക്കോട്, സക്കീർ വേങ്ങര (വൈസ് പ്രസിഡൻറ്മാർ), ഫൈസൽ പൂക്കോട്ടൂർ, നിസാർ ഇൻജാസ്, ആബിദ് വയനാട്, അമീർ വളാഞ്ചേരി, ശിഹാബ് ആനക്കയം (സെക്രട്ടറിമാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.