ന​ജ്‌​റാ​നി​ൽ കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യ​പ്പോ​ൾ

കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ​പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ന് ന​ജ്റാ​നി​ൽ തു​ട​ക്കം

ന​ജ്‌​റാ​ൻ: കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി 2024 അം​ഗ​ത്വ കാ​മ്പ​യി​ന് ന​ജ്റാ​നി​ൽ തു​ട​ക്ക​മാ​യി. സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ ഫോം ​വി​ത​ര​ണോ​ദ്ഘാ​ട​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക സി​മി​തി അം​ഗം സു​ബൈ​ർ ത​ങ്ങ​ൾ മു​സ്ത​ഫ വ​യ​നാ​ടി​ന് ആ​ദ്യ ഫോ​റം ന​ൽ​കി നി​ർ​വ​ഹി​ച്ചു. ന​ജ്റാ​ൻ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ഏ​രി​യാ ക​മ്മി​റ്റി നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ൾ​ക്കു​ള്ള ഫോ​റം വി​ത​ര​ണ​വും ന​ട​ന്നു. 2023 ഒ​ക്ടോ​ബ​ർ 15 മു​ത​ൽ ഡി​സം​ബ​ർ15 വ​രെ ന​ട​ക്കു​ന്ന കാ​മ്പ​യി​നി​ൽ അം​ഗ​ങ്ങ​ൾ​ക്ക് അം​ഗ​ത്വം എ​ടു​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നും അ​ത​ത് ഏ​രി​യ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.
Tags:    
News Summary - KMCC Social Security Membership Campaign to be held in Najran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.