ബുറൈദ: കഴിഞ്ഞ 10 വർഷമായി നിരവധി പ്രവാസികളുടെ കുടുംബങ്ങൾക്ക് സാന്ത്വനമായി മാറിയ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി നടപ്പാക്കിവരുന്ന സാമൂഹിക സുരക്ഷ പദ്ധതി ബുറൈദ മേഖല കാമ്പയിന് തുടക്കമായി.
പ്രതിവർഷം 60,000ത്തിൽപരം പേർ അംഗങ്ങളായി ചേർന്നുവരുന്നതുമായ സാമൂഹിക സുരക്ഷാപദ്ധതിയുടെ 2023-2024 വർഷത്തെ അംഗങ്ങളെ ചേർക്കുന്ന പരിപാടിക്കാണ് തുടക്കമായത്. ബഷീർ ഫൈസി അമ്മിനിക്കാടിന് ആദ്യ അംഗത്വ ഫോറം നൽകി കല്യാശ്ശേരി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് ജംഷീർ ആലക്കാട് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
പദ്ധതിയിൽ അംഗമായിരിക്കെ രോഗബാധിതരാകുന്നവർക്ക് ചികിത്സ സഹായവും മരിക്കുന്നവരുടെ ആശ്രിതർക്ക് പദ്ധതി നിയമാവലി അനുസരിച്ച് വിവിധ ഗണങ്ങളിൽ മൂന്ന് മുതൽ 10 ലക്ഷം രൂപ വരെ ധനസഹായവും നൽകുന്നതാണ് പദ്ധതി. ബുറൈദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വഴിയും ഇതിന് കീഴിൽ പ്രവർത്തിക്കുന്ന 10 ഏരിയ കമ്മിറ്റി മുഖേനയും കെ.എം.സി.സി വെബ്സൈറ്റ് വഴിയും പദ്ധതിയിൽ അംഗത്വം സ്വീകരിക്കാമെന്ന് നേതാക്കൾ അറിയിച്ചു.
ചടങ്ങിൽ പ്രസിഡൻറ് അനീസ് ചുഴലി അധ്യക്ഷത വഹിച്ചു. ലത്തീഫ് തച്ചംപൊയിൽ, നവാസ് പള്ളിമുക്ക്, റഫീഖ് ചെങ്ങളായി, സക്കീർ മാടാല, നൗഫൽ പലേരി, അഹമ്മദ്കുട്ടി എടക്കര, അലിമോൻ ചെറുകര, ശബീറലി ചാലാട്, ബഷീർ വെള്ളില, ബഷീർ ബാജി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.