ബുറൈദ: സൗദി കെ.എം.സി.സിയുടെ സാമൂഹിക സുരക്ഷാ പദ്ധതിക്ക് ബുറൈദയിൽ തുടക്കമായി. മൂന്നര പതിറ്റാണ്ട് മുമ്പ് ബുറൈദയിൽ പ്രവാസം തുടങ്ങിയ ഖാദർ കണ്ണൂർ (മിനി ഹോട്ടൽ), പി.കെ. റഷീദ് എടവണ്ണക്ക് ആദ്യ അപേക്ഷ ഫോറം നൽകി ഉദ്ഘാടനം നിർവഹിച്ചു.
ബുറൈദ കെ.എംസി.സിയുടെ കീഴിലുള്ള 10 ഏരിയാ കമ്മിറ്റികളുടെ കോഓഡിനേറ്റർമാരെ യോഗത്തിൽ തെരെഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി കോഓഡിനേറ്ററുടെ ചുമതല ബഷീർ വെളളിലക്കാണ്. സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് http://www.mykmcc.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബദർ കണിയാപുരത്തിന് യോഗത്തിൽ യാത്രയയപ്പ് നൽകി. 30 വർഷമായി ബുറൈദയിലുളള ബദറിന് നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ലത്തീഫ് തച്ചംപൊയിൽ ഉപഹാരം കൈമാറി. കെ.എം.സി.സി ഓഫീസിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് അനീസ് ചുഴലി അധ്യക്ഷത വഹിച്ചു. ബഷീർ വെള്ളില സ്വാഗതവും നവാസ് പള്ളിമുക്ക് നന്ദിയും പറഞ്ഞു.
സക്കീർ മാടാല, ഫൈസൽ ആലത്തൂർ, നൗഫൽ പാലേരി, ലത്തീഫ് പള്ളിയാളി, ശരീഫ് മാങ്കടവ്, ഇഖ്ബാൽ എടവണ്ണ, റഫീഖ് ചെമ്പ്ര, അസീസ് (മിനി ഹോട്ടൽ), ശരീഫ് തലയാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.