ത്വാഇഫ്: സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി 2024 അംഗത്വ കാമ്പയിന്റെ ത്വാഇഫ് സെൻട്രൽ കമ്മിറ്റിതല ഉദ്ഘാടനം ഉംറ നിർവഹിക്കാനെത്തിയ മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുറഹ്മാൻ കല്ലായി നിർവഹിച്ചു.പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹിന് അംഗത്വം നൽകിയാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ സംസാരിച്ചു. സൗദി മണലാരണ്യത്തില്‍ ജീവിതം തള്ളി നീക്കുന്ന ഏറ്റവും ദുര്‍ബലരായ ജനസമൂഹത്തിന് ജാതി മത രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കതീതമായി പ്രയോജനം കിട്ടുന്ന പദ്ധതി 2014 ലാണ് ആരംഭിച്ചതെന്നും ഇതിനകം 300 ഓളം പേർക്ക് മരണാനന്തര ആനുകൂല്യങ്ങളും ആയിരങ്ങൾക്ക് ചികിത്സഫണ്ടും വിതരണം ചെയ്തതായും കെ.എം.സി.സി നേതാക്കൾ അറിയിച്ചു. ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷരീഫ് മണ്ണാർക്കാട് സ്വാഗതവും ട്രഷറർ ബഷീർ താനൂർ നന്ദിയും പറഞ്ഞു
സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി നടത്തുന്ന സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടാൻ എല്ലാ വര്‍ഷവും ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ അവസരമുണ്ട്. www.mykmcc.org എന്ന വെബ്സൈറ്റിലൂടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സുരക്ഷാ പദ്ധതിയില്‍ ചേരാം. നേരിട്ട് ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തിയോ ലിസ്റ്റില്‍ നിന്നും കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുത്ത് അവര്‍ മുഖേനയോ അതാത് പ്രദേശത്തെ സെൻട്രൽ കമ്മിറ്റി ഓഫീസ് മുഖേനയോ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.