ജുബൈൽ: കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതിയുടെ അടുത്ത വർഷത്തേക്കുള്ള അംഗത്വ കാമ്പയിന്റെ ഭാഗമായി മുന്നൊരുക്ക പരിപാടിയും 40 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നൂഹ് പാപ്പിനിശ്ശേരിക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.
നൗഫൽ കൊടുങ്ങല്ലൂർ ഖുർആൻ പാരായണം നടത്തി. ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷ പദ്ധതിയിലുണ്ടായ വിവിധ മാറ്റങ്ങൾ വിശദീകരിക്കുന്ന വിഡിയോ പ്രദർശനവും നടന്നു. സംശയ നിവാരണം വൈസ് പ്രസിഡൻറ് അമീറലി കൊയിലാണ്ടി നടത്തി.
പദ്ധതിയുടെ കാമ്പയിൻ സെൻട്രൽ കമ്മിറ്റിയിൽ ആരംഭിച്ചു. ഡിസംബർ അവസാന ആഴ്ചയോടെ അംഗത്വം ചേരാനുള്ള കാലാവധി അവസാനിക്കും. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജുബൈലിലെ സാമൂഹികപ്രവർത്തകൻ നൂഹ് പാപ്പിനിശ്ശേരിക്ക് ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു.
ചെയർമാൻ റാഫി ഹുദവി അധ്യക്ഷത വഹിച്ചു. അഷ്റഫ് മൂവാറ്റുപുഴ, സലാം ആലപ്പുഴ, ഷാമിൽ ആനിക്കാട്ടിൽ, ഇബ്രാഹിം കുട്ടി താനൂർ, നാസർ, സിയാദ്, മുജീബ് കോഡൂർ, അബ്ദുറഊഫ് എന്നിവർ സംസാരിച്ചു. മജീദ് ചാലിയം സ്വാഗതവും അൻസാരി നാരിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.