പട്ടാമ്പി ചെമ്പുലങ്ങാട് പ്രദേശത്ത് കെ.എം.സി.സി ത്വാഇഫ്
സെൻട്രൽ കമ്മിറ്റി നിർമിച്ചുനൽകിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ടി.കെ. ചേക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
ത്വാഇഫ്: പട്ടാമ്പി ചെമ്പുലങ്ങാട് നിവാസികളുടെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ആവിഷ്കരിച്ച കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ഇതോടെ പ്രദേശത്തെ അനേകം കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് പൂവണിഞ്ഞത്. ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നാടിന്റെ ആവശ്യം കണ്ടറിഞ്ഞ് പദ്ധതി യാഥാർഥ്യമാക്കാൻ മുന്നോട്ടുവരുകയായിരുന്നു.
തങ്ങളുടെ സഹപ്രവർത്തകനായിരുന്ന കരീം ചെറുമുക്ക് എന്ന ഇ.പി. അബ്ദുൽ കരീമിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ നാമധേയത്തിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. തൃത്താല നിയോജകമണ്ഡലം മുസ്ലിംലീഗ് ട്രഷറർ ടി.കെ. ചേക്കുട്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് നാലകത്ത് മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ചു. മുജീബ് കോട്ടക്കൽ പദ്ധതി വിശദീകരിച്ചു.
ഡോ. ബഷീർ പൂനൂർ അനുസ്മരണ പ്രഭാഷണം നടത്തി. ബാപ്പുട്ടി അശീറ, രാഘവൻ മാസ്റ്റർ, കുഞ്ഞിമുഹമ്മദ് മാസ്റ്റർ, എം.പി. ഹസൻ, മുഹമ്മദലി വാഫി, ഇ.എം. ബാവ കുഞ്ഞിപ്പു മുസ്ലിയാർ, അനസ് തുടങ്ങിയവർ സംസാരിച്ചു. കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രയത്നിച്ച ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ് സുലൈമാൻ ബാവക്കുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡൻറ് എ.പി.എം. സകരിയ്യ കൈമാറി. ഹനീഫ തുറക്കൽ, അബ്ദുല്ല ചെറുമുക്ക്, അഷറഫ് നഹാരി, അബ്ബാസ് രാമപുരം, സുനീർ ആനമങ്ങാട്, റഊഫ് ഫൈസി, അബൂബക്കർ ആവിലോറ, ജലീൽ കട്ടിലശ്ശേരി, സൈനുദ്ദീൻ, അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെംബർ രജനി ചന്ദ്രൻ സ്വാഗതവും വാഹിദ ജലീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.