റിയാദ്: എറണാകുളത്തിെൻറ മുഖച്ഛായ മാറ്റിയ കൊച്ചി മെട്രോ ഇൗ വർഷം ലാഭത്തിലാകുമെ ന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ്. റിയാദിൽ ‘ഗൾഫ് മാധ്യ മ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാംഘട്ടത്തിലെ അവശേഷിക്കുന്ന എട്ട് സ ്റ്റേഷനുകൾ കൂടി പ്രവർത്തനക്ഷമമാകുകയും തൃപ്പൂണിത്തുറ എസ്.എൻ ജങ്ഷൻ വരെ ട്രെയിൻ ഒാടിത്തുടങ്ങുകയും ചെയ്യുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനവുണ്ടാവും. നിലവിൽ പ്രതിദിനം അരലക്ഷം പേരാണെങ്കിൽ, തൃപ്പൂണിത്തുറയിലേക്ക് നീളുേമ്പാൾ യാത്രക്കാരുടെ എണ്ണം 70,000ന് മുകളിലേക്കുയരും. ടിക്കറ്റ് വരുമാനവും പരസ്യവരുമാനവും അതനുസരിച്ച് കൂടും. ഇൗ വർഷം അവസാനിക്കുേമ്പാഴേക്കും കൊച്ചി മെട്രോ ലാഭത്തിലെത്തും.
പാതയിലെ മുഴുവൻ തൂണുകളിലും സ്റ്റേഷനുകളിലും കോച്ചുകളിലും വാണിജ്യ പരസ്യം സ്ഥാപിക്കാൻ കമ്പനികളെ അനുവദിച്ചതോടെ ആയിനത്തിൽ നല്ല വരുമാനമാണുള്ളത്. അതിനിയും വർധിക്കും. ഒന്നാം ഘട്ടത്തിലെ ആകെ 24 സ്റ്റേഷനുകളിൽ നിലവിൽ മഹാരാജാസ് വരെ 16 എണ്ണമാണ് പ്രവർത്തിക്കുന്നത്. പാത ദീര്‍ഘിപ്പിച്ച് കാക്കനാട് വരെ എത്തുന്നതോടെ പദ്ധതി വലിയ വിജയമായി മാറി വരുമാനം ഇരട്ടിയാകും.
ചുമതലയേറ്റ ശേഷം ടിക്കറ്റ് നിരക്കില്‍ വരുത്തിയ ചെറിയ മാറ്റം വരുമാനം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. ഗൾഫ് മാധ്യമം സംഘടിപ്പിച്ച ‘എജുകഫെ’ വിദ്യാഭ്യാസ, കരിയർ മേളയിൽ പെങ്കടുക്കാൻ റിയാദിലെത്തിയതായിരുന്നു മുഹമ്മദ് ഹനീഷ് െഎ.എ.എസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.