റിയാദ്: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മ ‘കിയ റിയാദ്’ ഓണാഘോഷം സംഘടിപ്പിച്ചു.
ഏതൊരു നന്മ നിറഞ്ഞ പ്രവര്‍ത്തനവും നൂറ്റാണ്ടുകൾ കഴിഞ്ഞാലും അവ നമ്മെ ഓർമപ്പെടുത്തികൊണ്ടിരിക്കും എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഓണാഘോഷവും മഹാബലിയുടെ ചരിത്രവുമെന്ന് സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്ത എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ പറഞ്ഞു. പ്രസിഡന്റ് ജയൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.
സലീം കളക്കര, ഗഫൂർ കൊയിലാണ്ടി, നജീം കൊച്ചുകലങ്ക്, നൗഫല്‍ പാലക്കാടന്‍, ഇസ്മാഈല്‍ പയ്യോളി, സുരേഷ് ശങ്കർ, സഗീർ അന്താറത്തറ, ആരിഫ് വൈശ്യംവീട്ടിൽ, നാസർ വലപ്പാട്, യഹിയ കൊടുങ്ങല്ലൂർ. വി.എസ്. അബ്ദുൽ സലാം, ഷാനവാസ് കൊടുങ്ങല്ലൂർ, മുസ്തഫ പുന്നിലത്ത് എന്നിവർ സംസാരിച്ചു. സൈഫ് റഹ്മാൻ സ്വാഗതവും എ.ആർ. ആഷിഖ് നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ സദ്യക്കുശേഷം വിവിധ തരം ഗെയിമുകൾ, വടംവലി, വാൾപ്പയറ്റ് എന്നിവ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.
അംഗങ്ങള്‍ക്കായി ഒരുക്കിയ സമ്മാനപദ്ധതിയില്‍ വിജയികളായവർക്ക് ചടങ്ങില്‍ മൊബൈല്‍ ഫോണ്‍, ടി.വി, സൈക്കിള്‍ തുടങ്ങി വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.
അഫ്സ്ല്‍, പ്രശാന്ത്, ഒ.എം. ഷഫീര്‍, ജലാല്‍ എമ്മാട്, തല്‍ഹത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.