നാട്ടിൽ പോകാനിരുന്ന ദിവസം ഖബറിലടങ്ങി സൈനുദ്ദീൻ

റിയാദ്​: നാട്ടിൽ പോകാൻ വിമാന ടിക്കറ്റ്​ എടുത്തുവെച്ചിരുന്ന തീയതിയിൽ ഖബറിലടങ്ങി പ്രവാസി. യാത്രക്കുള്ള തയാറെടുപ്പിനിടെ അസുഖബാധിതനായി നാലുദിവസം മുമ്പ്​ ആശുപത്രിയിൽ മരിച്ച കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് സ്വദേശി കിഴക്കട്ടിൽ പുത്തൻതാഴത്ത് സൈനുദ്ദീൻ കുഞ്ഞി​െൻറ (53) മൃതദേഹമാണ്​ വ്യാഴാഴ്​ച ഉച്ചക്ക്​ റിയാദ്​ നസീം ഹയ്യുൽ സലാം മഖ്​ബറയിൽ ഖബറടക്കി​യത്.

എക്​സിറ്റ്​ 15ലെ അൽരാജ്​ഹി പള്ളിയിൽ മയ്യിത്ത്​ നമസ്​കാരം നിർവഹിച്ചു. സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം നാല് വർഷമായി നാട്ടിൽ പോയിരുന്നില്ല. വൈകാതെ പോകാനുള്ള തയാറെടുപ്പിനിടെയാണ്​ രോഗബാധിതനായത്​. ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ്​ മരണം സംഭവിച്ചത്. നാട്ടിലേക്ക്​ പോകേണ്ട ദിവസമാണ്​ വ്യാഴാഴ്​ചയായിരുന്നു. അതേ ദിവസം ഏതാണ്ട്​ അതേസമയത്താണ്​ ഖബറടക്കം നടന്നത്​.

പരേതരായ അലി കുഞ്ഞു - സൈനുബ കുഞ്ഞു ദമ്പതികളുടെ മകനാണ്​. ഭാര്യ: ജസീറ, മക്കൾ: സൻഫി ഫാത്തിമ, സൽമ ഫാത്തിമ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഏകോപിച്ചത്​​ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവരാണ്​.

Tags:    
News Summary - kollam native died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.