ഖമീസ് മുശൈത്ത്: കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ഖമീസ് മുശൈത്തിൽ മരിച്ചു. ഞാറക്കൽ കഞ്ചവേലി ചപ്പറവിള വീട്ടിൽ അബ്ദുൽ സലാം (49 ) ആണ് മരിച്ചത്.
ഉറങ്ങാൻ കിടന്ന ഇദ്ദേഹം എഴുന്നേൽക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നു. 15 വർഷമായി പ്രവാസിയായ ഇദ്ദേഹം ഖമീസ് മുശൈത്തിൽ ബന്ധുവിൻറെ ബൂഫിയയിൽ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയിട്ട് രണ്ടര വർഷമായി.
പിതാവ്: പരേതനായ പരീത്കുഞ്ഞ്. മാതാവ്: ജമീലബീവി. ഭാര്യ: ഫസീലബീവി. മക്കൾ: സുഫിയാനി, സുഹൈൽ.
മരണാന്തര നടപടിക്രമങ്ങളുമായി ഇന്ത്യൻ സോഷ്യൽഫോറം സേവന വിഭാഗം കൺവീനറും കോൺസുലേറ്റ് വെൽഫയർ വിഭാഗം വളണ്ടിയറുമായ ഹനീഫ് മഞ്ചേശ്വരം രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.