മുഹമ്മദ് അശ്റഫ്

പ്രവാസം അവസാനിപ്പിച്ച് മടങ്ങാനിരിക്കെ കൊല്ലം സ്വദേശി മക്കയിൽ മരിച്ചു

മക്ക: ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി മക്കയിൽ നിര്യാതനായി. അയത്തിൽ സ്വദേശി കാട്ടുംപുറത്ത് മുഹമ്മദ് അശ്റഫ് (55) ആണ് മരിച്ചത്. മക്ക ബത്ഹഖുറൈശിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു.

തിങ്കളാഴ്ച്ച രാവിലെ ഹൃദയാഘാതത്തെത്തുടർന്ന് ആദ്യം മക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സക്കായി കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയും ആശുപത്രി  എമർജൻസിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു. അടുത്ത മാസം നാലിന് പ്രവാസം അവസാനിപ്പിച്ച് മടങ്ങാനായി കാത്തിരിക്കുന്നതിനിടെയാണ് മരണം.

ഭാര്യ: സഫിയത്ത്. മക്കൾ: സെതലി, ഷഹാർ. നടപടിക്രമങ്ങൾപൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ്പൂക്കോട്ടൂർ അറിയിച്ചു.

Tags:    
News Summary - kollam native dies at makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.