ജിദ്ദ: ജിദ്ദ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി മദീന ചരിത്ര ഭൂമിയിലൂടെ പഠന യാത്ര സംഘടിപ്പിച്ചു. മദീനയിലെ നിരവധി ചരിത്രപ്രധാന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ സംഘം ബദർ വഴി ജിദ്ദയിൽ മടങ്ങിയെത്തി. അമ്പതോളം പേർ യാത്രയിൽ പങ്കെടുത്തു.
യാത്രയിൽ നടത്തിയ ക്വിസ് മത്സരത്തിന് ഹംദാൻ ബാബു കോട്ടക്കൽ നേതൃത്വം നൽകി. മത്സരത്തിൽ മുഹമ്മദ് കല്ലിങ്ങൽ ഒന്നാം സ്ഥാനവും ശുഹൈമ ഷിബിലി രണ്ടാം സ്ഥാനവും മരക്കാർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് ഉനൈസ് തിരൂർ, കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ നാണി ഇസ്ഹാഖ് മാസ്റ്റർ, ഹംദാൻ ബാബു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്ദുൽ ഷുക്കൂർ, മുഹമ്മദ് അബാൻ, മുഹമ്മദ് നിഹാൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ നാണി ഇസ്ഹാഖ് മാസ്റ്റർ, റസാഖ് വെണ്ടല്ലൂർ, മൊയ്തീൻ എടയൂർ, ഷാജഹാൻ പൊന്മള, വി. അഹ്മദ് കുട്ടി, ശരീഫ് കൂരിയാട്, സി.കെ കുഞ്ഞുട്ടി, സമദലി വട്ടപ്പറമ്പ് തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.