ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദ ബഹറയിൽ മരിച്ച അൽമിറ കമ്പനിയിൽ ജോലി ചെയ്തിരുന്ന കോട്ടക്കൽ കാവതികുളം അത്താണിക്കൽ സ്വദേശി കാവുങ്ങൽ സൈദലവിയുടെ മൃതദേഹം ഖബറടക്കി. ചൊവ്വാഴ്ച ജിദ്ദ റുവൈസ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്.
മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, സെക്രട്ടറി സുബൈർ വട്ടോളി, കെ.എം.സി.സി മലപ്പുറം ജില്ല മുൻ സെക്രട്ടറി മജീദ് കോട്ടീരി, കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നാണി മാസ്റ്റർ, കോട്ടക്കൽ മണ്ഡലം പ്രസിഡൻറ് ഷാജഹാൻ, അൻവർ പൂവ്വല്ലൂർ.
അഹമ്മദ് കുട്ടി വടക്കേതിൽ, സാബിർ തളികപ്പറമ്പിൽ, കെ.പി. സമദലി, ഹനീഫ വടക്കൻ, ജാബിർ കല്ലൻ, പരി മജീദ്, എ.വി ഹബീബ്, എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, ആലമ്പാടി അബൂബക്കർ ദാരിമി, ദിൽഷാദ് തുടങ്ങി നാട്ടുകാരും സുഹൃത്തുക്കളും ബന്ധുമിത്രാദികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.