സൗദി യാത്രക്കിടെ കോട്ടയം സ്വദേശി ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരിച്ചു

റിയാദ്: അവധി കഴിഞ്ഞു സൗദിയിലേക്ക് മടങ്ങുന്നതിനിടെ കോട്ടയം സ്വദേശി ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരിച്ചു. ഈരാറ്റുപേട്ട തലപ്പള്ളിൽ നസീർ ഹമീദ് (52) ആണ് ബഹ്‌റൈനിലെ ആശുപത്രിയിൽ മരിച്ചത്. 

ഒന്നര മാസം മുമ്പാണ് ജോലി സ്ഥലമായ റിയാദിലേക്കുള്ള യാത്രയിൽ നസീർ ബഹ്‌റൈനിൽ എത്തിയത്. അവിടെ ക്വാറന്റീനിൽ കഴിയവെ കോവിഡ് ബാധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യനില തകരാറിലാവുകയും മരിക്കുകയുമായിരുന്നു.

മൃതദേഹം ബഹ്‌റൈനിൽ തന്നെ ഖബറടക്കും.

Tags:    
News Summary - Kottayam native died in Bahrain due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.