റിയാദ്: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ആദ്യ കുടുംബസംഗമം മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വർണശബളമായ പരിപാടികളോടെ അരങ്ങേറി. അംഗങ്ങളായ ജയൻ കുമാരനല്ലൂർ, റോജി കോട്ടയം, നൗഫൽ ഈരാറ്റുപേട്ട, റഫീഷ് അലിയാർ, അനീഷ് ഉഴവൂർ, ഷഫീഖ്, ബഷീർ സാപ്റ്റ്കോ, ഫിദ ഫാത്തിമ, ജിൻസി ബാലു, നിഷ മാത്യു തുടങ്ങിയവർ ആലപിച്ച സംഗീതവിരുന്നും ആഗൻ ജോജി, എൽഹാൻ ജോജി, യോണ ഷൈജു, യോൺ ഷൈജു, യാൻ ഷൈജു, ഫറ ഫാത്തിമ തുടങ്ങിയവരുടെ ഡാൻസും സണ്ണി കൂട്ടിക്കൽ അവതരിപ്പിച്ച മിമിക്രിയും പരിപാടികൾക്ക് മിഴിവേകി.
സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് ബഷീർ സാപ്റ്റ്കോ അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ഷാംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.