ജിദ്ദ: ഉംറ തീർഥാടകർക്കിടയിൽ ആർക്കും ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദൻ പറഞ്ഞു. ജിദ്ദ ഗവർണറേറ്റ് ആസ്ഥാനത്ത് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് ഇക്കാര്യം പറഞ്ഞത്. ഹജ്ജ് ഉംറ മന്ത്രാലയ പ്രവർത്തനങ്ങൾ മക്ക ഗവർണർക്ക് വിശദീകരിച്ചു കൊടുത്തു.
ഉംറ പുനരാരംഭിച്ച ശേഷം അഞ്ച് ദശലക്ഷം പേർ ഉംറക്കും നമസ്കാരത്തിനും ഹറമിലെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് തീർഥാടകർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ ശ്രദ്ധിക്കുന്നുണ്ടെന്നും ഹജ്ജ് ഉംറ മന്ത്രി പറഞ്ഞു. മന്ത്രാലയത്തിെൻറ വികസന പദ്ധതികൾ പ്രത്യേകിച്ച് തീർഥാടകർക്ക് കർമങ്ങൾ എളുപ്പമാക്കുക ലക്ഷ്യമിട്ടുള്ള സാേങ്കതിക പരിപാടികൾ ഗവർണർക്ക് വിവരിച്ചുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.