മക്ക: അവർ ഹജ്ജിന് മക്കയിലേക്ക് സൈക്കിളിലേറിപ്പോരുേമ്പാൾ റോഹിങ്ക്യൻ ജനതയുടെ കണ്ണീർ ഇത്രമാത്രം വാർത്തകളിൽ നിറഞ്ഞിരുന്നില്ല. സാഹസികമായ ലണ്ടൻ^മക്ക സൈക്കിൾ സവാരിയിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ ലോകത്തിെൻറ സഹായം തേടലും അവരുടെ ലക്ഷ്യമായിരുന്നു.
പുണ്യകർമങ്ങൾ ചെയ്തു തീർന്നപ്പോഴേക്കും അപ്രതീക്ഷിതമായി റോഹിങ്ക്യൻ കണ്ണീർപ്രളയത്തെ കുറിച്ച വാർത്തകളാണ് അവരെ അലോസരെപ്പടുത്താനുണ്ടായിരുന്നത്. ഇനി തങ്ങളുടെ കാരുണ്യത്തിെൻറ കൈകൾ ആദ്യം നീളേണ്ടത് അവരുടെ കണ്ണീർ തുടക്കാനാണെന്ന് ലണ്ടനിൽ നിന്ന് സൈക്കിളിൽ ഹജ്ജ് നിർവഹിക്കാനെത്തിയ യുവസംഘം തീരുമാനിച്ചു.
മ്യാന്മർ സൈന്യത്തിെൻറ ക്രൂരതയിൽനിന്ന് രക്ഷ തേടി പലായനം ചെയ്യുന്ന റോഹിങ്ക്യൻ മുസ്ലീംകൾക്ക് അടിയന്തര സഹായമെത്തിക്കുമെന്ന് ‘ഹജ്ജ് റൈഡ് സംഘം മക്കയിൽ അറിയിച്ചു. ഇസ്ലാമിെൻറ മാനവിക മുഖം ലോകത്തിന് പരിചയപ്പെടുത്തുക, റോഹിങ്ക്യൻ മുസ്ലീംകൾക്കും സിറിയയിലെ കുട്ടികൾക്കും സഹായം നൽകാൻ ധനസമാഹരണം നടത്തുക എന്നീ ലക്ഷ്യങ്ങളാണ് ഇപ്പോൾ തങ്ങൾക്ക് മുന്നിലുള്ളത്.
റോഹിങ്ക്യക്കാർക്ക് ഭക്ഷണം^ചികത്സ സഹായങ്ങൾ ഉടൻ എത്തിക്കാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്ന് സംഘാംഗങ്ങൾ പറഞ്ഞു. ബംഗ്ലാദേശിൽ റോഹിങ്ക്യൻ അഭയാർഥികൾക്കായി ടെൻറുകൾ നിർമിച്ചു നൽകും. ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് ഒരു ദശലക്ഷം ബ്രിട്ടീഷ് പൗണ്ട് സമാഹരിക്കുകയാണ് ലക്ഷ്യം. മക്കയിലെ സൈക്കിൾ അസോസിയേഷൻ (ദർരാജ് മക്ക) ഇവർക്ക് ഹൃദ്യമായ സ്വീകരണം നൽകി. സാഹിറിൽ പ്രത്യേകം ഒരുക്കിയ ചടങ്ങിൽ പുരാതന അറബ് ശൈലിയിലുള്ള ഗാനങ്ങൾ ആലപിച്ചും ദഫ് മുട്ടിയുമാണ് സൈക്കിൾ ഹാജീ സംഘത്തിന് സ്വീകരണം ഒരുക്കിയത്.
ഇവർക്ക് അസോസിയേഷൻ ഉപഹാരങ്ങൾ നൽകി. ദർരാജ് മക്കയുടെ കീഴിൽ നടന്ന പരിപാടിയിൽ ‘ഹജ്ജ് റൈഡ് സംഘം’ അസോസിയേഷൻ അംഗങ്ങളോടൊപ്പം സൈക്കിളിൽ മക്ക ചുറ്റി.
ഇതാദ്യമായാണ് ബ്രിട്ടനിൽ നിന്ന് സൈക്കിളിൽ സംഘമായി ഹജ്ജിനെത്തുന്നത്. ഇൗസ്റ്റ് ലണ്ടനിൽ നിന്ന് ജൂൈല 21 നാണ് യാത്ര പുറപ്പെട്ടത്. തുടർന്ന് ഫ്രാൻസ്, സ്വിറ്റ്സർലണ്ട്, ജർമനി, ആസ്ട്രിയ, ൈലഷൻസ്റ്റൈൻ, ഇറ്റലി, ഗ്രീസ്, ഇൗജിപ്ത് രാജ്യങ്ങൾ വഴിയാണ് സൗദിയിലെത്തിയത്. കരമാർഗം സഞ്ചരിക്കാൻ കഴിയാത്തിടങ്ങളിൽ വിമാനത്തിലും കപ്പലിലും കയറി യാത്ര പൂർത്തിയാക്കി.
സംഘത്തിലെ ആരും പ്രഫഷനൽ സൈക്കിളിസ്റ്റുകൾ അല്ല. യാത്ര ചെയ്ത് വന്ന രാജ്യങ്ങളിലെ സൈക്കിളിങ് ഗ്രൂപ്പുകളും മറ്റുസന്നദ്ധ, ആത്മീയ കൂട്ടായ്മകളും ഇവർക്ക് സ്വീകരണങ്ങൾ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.